Enikkoru thuna neeye en priyane
Verse 1എനിക്കൊരു തുണ നീയെ എൻ പ്രിയനെ
എനിക്കൊരു തുണ നീയെ
ദുരിതം നിറയും മരുവിലെ വാസത്തിൽ
Verse 2ഇണയില്ലാ കുറുപ്രാവുപോൽ
ഞരങ്ങുന്നു പ്രിയനിൽ ചേരുവാൻ(2)
നാഥാ വരുവാൻ താമസമെങ്കിൽ
വീഴാതെ നിർത്തേണമേ-എന്നെ(2)
Verse 3സിംഹത്തിൻ ഗുഹ എനിക്കേകിയാലും
അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും
ഉള്ളം കലങ്ങും പ്രതിസന്ധികളിൽ
വീഴാതെ നിർത്തേണമേ-എന്നെ (2)
Verse 4ആശ്രയിപ്പാനൊരു ദേഹിയുമില്ല
ആശ്വസിപ്പാനൊരു ഇടവുമില്ല
ഒന്നേ മാത്രം നിൻ ജീവമൊഴികൾ
മന്നിലെൻ ആശ്വാസമായ്-എന്നും (2)
Verse 1Enikkoru thuna neeye en priyane
Enikoru thuna neeye
Dhuritham nirayum maruvile vaasathil
Verse 2Inayilla kurupravupol
njarangunnu priyanil cheruvan(2)
natha varuvan thamasam engkil
veezhathe nirthename-enne (2)
Verse 3Simhathin guha enikkekiyalum
agniyil enne valicherinjalum
ullam kalangum prathisandhikalil
veezhathe nirthename-enne (2)
Verse 4Aashraippan oru dehiyumilla
aashvasippan oru idavumilla
onne mathram nin jeeva mozhikal
mannilen aashvasamay-ennem(2)
Download Song