Enikkothasha varum parvatham
Verse 1എനിക്കൊത്താശ വരും പർവ്വതം
കർത്താവേ! നീ മാത്രമെന്നാളുമേ
Verse 2ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
ആശ്രയം നിന്നിലായതുമുതലെൻ
ആധികളകന്നു പരാ
Verse 3എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും
Verse 4എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്
Verse 5എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞ-
ന്നാനന്ദിച്ചാർത്തിടും ഞാൻ
Verse 1ennikkothasha varum parvvatham
karthave ne mathram'ennalume
Verse 2aakasha-bhumikalkellam
aadi’hethuvathayaven neeye
aashrayam ninnila’yathu’muthalen
aadhikal-akannu para;-
Verse 3en kankal uyarthi njaan nokkum
en karthave nin dayakayi
enniyal thera nanmakal thannu
enne anugrahikkum;-
Verse 4en kalkal vazhutha’thanisham
enne kathidunnavan neeye
krupakal thannum thunayay vannum
nadathu’nnathbuthamay;-
Verse 5en deham mannil maranjaalum
njaan jeevanodirunnalum
nee varum naalil ninnodananja-
nnaanandicharthidum njaan;-
Download Song