Enikku verrillaasha onnumen
Verse 1എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ
Verse 2മനസ്സലിവോടു നിൻ കരുണകളോരോന്നും
എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ
Verse 3പരമപിതാവെ നിന്നരികിൽ വരാനെനി-
ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?
Verse 4എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം
Verse 5നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ
വല്ലഭനേ എന്നിൽ ശക്തി നീ നൽകണം
Verse 6ഈ വനലോകത്തിൽ നീ എനിക്കാശ്രയം
ദൈവമേ നീ എനിക്കപ്പനും അമ്മയും
Verse 7എൻ പ്രിയനെ എന്റെ കണ്ണുനീർ നിന്നുടെ
പൊന്നുകരം കൊണ്ടു എന്നു തുടച്ചീടും
Verse 1enikku verrillaasha onnumen priyane
ponnumukham ennu kandukollum daasan
Verse 2manassalivodu nin karunakaloronnum
enikku nee nalkunna’thenthu’maasnehame
Verse 3paramapithaave ninnarikil varaaneni-
kkethranaalkoodi nee deerghamaakkeedumo?
Verse 4en kireedam verre aarum edukkaayvaan
nin hithampole njaan oodumarakanam
Verse 5nallapor cheyethente vela thikaykkuvaan
vallabhane ennil shakthi nee nalkanam
Verse 6iee vanalokathil nee enikkaashrayam
daivame nee enikkappanum ammayum
Verse 7en priyane ente kannuner ninnude
ponnukaram kondu ennu thudacheedum
Download Song