Ennaasha ennumente rakshithavilakayal
Verse 1എന്നാശ എന്നുമെന്റെ രക്ഷിതാവിലാകയാൽ
എന്നാശപോലവൻ വന്നെന്നെ ചേർത്തുകൊള്ളുമേ
എന്റെ വല്ലഭൻ എനിക്കു നല്ലവൻ
Verse 2മുള്ളുകൾക്കിടയിൽ നല്ല താമരപോലെ
ചെറുകന്യകമാർ തൻ നടുവിൽ എൻ പ്രിയയിതാ
സന്തോഷത്തോടെ വാസം ചെയ്യുന്നു എന്നാശ...
Verse 3കാട്ടുമരങ്ങൾ നടുവിൽ നല്ല നാരകം പോലെ
കൂട്ടുസഖിമാർ നടുവിലെൻ പ്രിയനിതാ
സൂര്യതുല്യനായ് ശോഭിച്ചീടുന്നു എന്നാശ...
Verse 4ഏൻ-ഗെദി മുന്തിരിത്തടങ്ങളിൽ വിലസിടും
മയിലാഞ്ചി പൂങ്കുലയ്ക്കു തുല്യനെന്റെ വല്ലഭൻ
സൗരഭ്യവാസന തൂകിടുന്നിതാ എന്നാശ...
Verse 5എന്റെ മേലവൻ പിടിച്ച സ്നേഹത്തിൻ കൊടി
എന്റെ പ്രിയനെന്നിൽ നിന്നെടുക്കയില്ലൊരിക്കലും
അതാ കേൾക്കുന്നു പ്രിയന്റെ സ്വരം എന്നാശ...
Verse 6ചെറുമാനിനും കലയ്ക്കുമൊത്തപോലെ എൻ പ്രിയൻ
ചെറുകുന്നുമലകൾ ചാടിയോടി കുതിച്ചു വരുന്നിതാ
നോക്കിടുന്നിതാ കിളിവാതിൽവഴി എന്നാശ...
Verse 1ennaasha ennumente rakshithaavilaakayaal
ennaasha polavan vannenne chertthukollume
ente vallabhan enikku nallavan
Verse 2mullukalkkidayil nalla thaamarapole
cheru kanyakamaar than naduvil en priyayithaa
santhoshatthode vaasam cheyyunnu;- ennaash...
Verse 3kaattumarngal naduvil nalla naarakam pole
koottusakhimaar naduvilen priyanithaa
sooryathulyanaay shobhiccheedunnu;- ennaash...
Verse 4en-agedi munthiritthadngalil vilasidum
mayilaanjchi poongkulaykku thulyanente vallabhan
saurabhyavaasana thookidunnithaa;- ennaash...
Verse 5ente melavan pidiccha snehatthin kodi
ente priyan ennil ninnedukkayillorikkalum
athaa kelkkunnu priyante svaram;- ennaash...
Verse 6cherumaaninum kalaykkumotthapole en priyan
cherukunnu malakal chaadiyodi kuthicchu varunnithaa
nokkidunnithaa kilivaathil vazhi;- ennaash...
Download Song