Ennaashrayamen yeshuvilaakayaal
Verse 1എന്നാശ്രയം എൻ യേശുവിലാകയാൽ
ഭയമില്ല ലവലേശവും-എന്നിൽ
ഭയമില്ല ലവലേശവും
Verse 2ആഴ്ചയിൻ ആദ്യദിനെ ദിവ്യ
ഉയിർപ്പിന്റെ ഈ സുദിനെ
എനിക്കാരാധിപ്പാൻ ദയ നല്കിയതാൽ ദേവാ
പുകഴ്ത്തിടും നിൻ നാമത്തെ
Verse 3പോയ ദിനങ്ങളെല്ലാം
ദൈവം കാത്തെന്നെ പരിപാലിച്ചു
തന്റെ കരുണയിൻ ചിറകിൽ മറച്ചെന്നെ നടത്തി
പുതുബലം കല്പിച്ചതാൽ
Verse 4ശത്രുവിൻ സൈന്യങ്ങളെന്നെ
വളഞ്ഞാലും ഭയമില്ലഹെ
അതിവല്ലഭൻ കൃപ എനിക്കുള്ളതിനാൽ സ്തോത്രം
ഹല്ലേലൂയാ പാടും ഞാൻ
Verse 5പകയ്ക്കട്ടെ ലോകരെല്ലാം എന്നെ
പഴിക്കട്ടെ സ്നേഹിതരും
ഏറെ പഴികളും ദുഷികളും കേട്ടവാനാം ക്രിസ്തു
എന്നോടു കൂടെയുണ്ട്
Verse 6ഏതൊരു ആപത്തിലും
ദാനിയേലിൻ മഹനാം ദൈവം
തന്റെ ദൂതനെ അയച്ചെന്നെ കാവൽ ചെയ്യും
അതാൽ ആനന്ദമെനിക്കവനിൽ
Verse 7സ്തോത്രങ്ങളാൽ സ്തുതിക്കും
നല്ല കീർത്തനങ്ങൾ ചെയ്യും ഞാൻ
എൻറെ ആർത്തികൾ തീർത്ത സർവ്വേശ്വരനെ നിതം
വാഴ്ത്തി സ്തുതിച്ചിടും ഞാൻ
Verse 1ennaashrayam en yeshuvilaakayaal
bhayamilla lavaleshavum-ennil
bhayamilla lavaleshavum
Verse 2aazhchayin aadyadine divya
uyirppinte ee sudine
enikkaaraadhippaan daya nalkiyathaal devaa
pukazhthidum nin naamathe
Verse 3poya dinangalellaam
daivam kaathenne paripaalichu
thante karunayin chirakil marachenne nadathi
puthubalam kalpichathaal
Verse 4shathruvin sainyangalenne
valanjaalum bhayamillahae
athivallabhan krupa enikkullathinaal sthothram
halleluuyaa paadum njaan
Verse 5pakakkatte lokarellaam enne
pazhikkate snehitharum
eere pazhikalum dushikalum kettavanaam kristhu
ennodu koodeyundu
Verse 6eathoru aapathilum
daaniyelin mahanaam daivam
thante doothane ayachenne kaaval cheyyum
athaal aanandamenikkavanil
Verse 7sthothrangalaal sthuthikkum
nalla keerththanangal cheyyum njaan
ente aarththikal theertha sarveshwaraane nitham
vaazhththi sthuthichidum njaan
Download Song