എന്നാലംബം യേശുവിൽ അത്രേ
എന്നാശ താൻ അത്രേ
എൻ അനുദിന ജീവിതപ്പോരിൽ
ഏറ്റവും നൽ സഖി താൻ(2)
Verse 2
താണുപോം മാനുഷകൈകൾ
മറഞ്ഞീടും എല്ലാ മുഖങ്ങളും
കാണും ഞാൻ യേശുവിൻ മിന്നും പൂമുഖം
അന്നേരം പ്രകാശിതമാകും എൻ ക്ലേശങ്ങൾ മാറും
എൻ അനുദിനജീവിതപ്പോരിൽ
ഏറ്റവും നൽ സഖിതാൻ(2)
Verse 3:
ആശ്രയം ചിലർക്കു രഥത്തിൽ
വിശ്രാമം അശ്വബലത്തിൽ
എൻ ആശ്രയമോ എന്നും ഈശൻ ഭുജത്തിൽ
ആരെ ഞാൻ ഭയപ്പെടും പാരിൽ എൻ ആയുസ്സിൻ നാളിൽ
എൻ അനുദിന ജീവിതപ്പോരിൽ
ഏറ്റവും നൽ സഖി താൻ
Verse 4:
സ്വന്തം പോൽ സ്നേഹിച്ചോരെല്ലാം
നൊമ്പരം തന്നു പിന്മാറും
എങ്കിലോ എൻ പ്രിയൻ കൂട്ടായി വന്നിടും
ഏകനായി താൻ കൈവിടുകയില്ല ഒരുനാളും വിടില്ല
എൻ അനുദിന ജീവിതപ്പോരിൽ
ഏറ്റവും നൽ സഖിതാൻ(2)