Ennalum aashrayamam karthavine
Verse 1എന്നാളും ആശ്രയമാം കർത്താവിനെ
എന്നും ഞാൻ വാഴ്ത്തിപ്പാടും കർത്താവിനെ
എന്നും ഞാൻ വാഴ്ത്തിപ്പാടും
Verse 2എന്നെയുമെന്റെ നിരൂപണമൊക്കെയും
നന്നായറിയുന്നോനാംപരമോന്നതനാ
മെന്റെ പൊന്നു കർത്താവിനെ
എന്നും ഞാൻ സ്തോത്രം ചെയ്യും
Verse 3തീജ്വാല പോലുള്ള കണ്ണിനുടമയാം
കർത്താവറിയാതൊന്നും തന്നേ
മർത്ത്യരാം നമ്മൾക്കു സാധിക്കയില്ലെന്ന
തോർത്തിതാ ഭക്തിയോടെ
Verse 4നമ്മുടെ ചിന്തകൾ ക്രിയകളൊക്കെയും
തൻതിരു സന്നിധിയിൽവെറും
നഗ്നവും മലർന്നതുമായ് തന്നെ കാണുമേ
ഏതും മറവില്ലാതെ
Verse 5കർത്താവു നമ്മോടു കാര്യം തീർക്കും നാളിൽ
ധൈര്യത്തോടെ നിൽക്കുമോഅന്നു
നമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോ
ചിന്തിച്ചിടാം പ്രിയേര
Verse 6രീതി: എൻപേർക്കായ് ജീവൻ വയ്ക്കും
Verse 1ennaalum aashrayamaam karthaavine
ennum njaan vaazhthippaadum karthaavine
ennum njaan vaazhthippaadum
Verse 2enneyum ente niroopanamokkeyum
nannaayariyunnonamparamonnathanaa
mente ponnu karthaavine
ennum njaan sthothram cheyyum;-
Verse 3theejwaala polulla kanninudamayam
karthaavariyaathonnum thanne
marthyaraam nammalkku saadhikkayillenna
thorthitha bhakthiyode;-
Verse 4nammude chinthakal kriyakalokkeyum
thanthiru sannidhiyilverum
nagnavum malarnnathumaay thanne kaanume
ethum maravillaathe;-
Verse 5karthaavu nammodu kaaryam theerkkum naalil
dhairyathode nilkkumoannu
nammude kaikall balappettirikkumo
chinthichidaam priyere;-
Verse 6reethi: enperkkaay jeevan vaykkum
Download Song