Ennalum sthuthikkanam naam nathhane
Verse 1എന്നാളും സ്തുതിക്കണം നാം നാഥനെ
എന്നാളും സ്തുതിക്കണം നാം
വന്ദനം പാടി മന്നൻ മുൻകൂടി
മന്ദതയകന്നു തിരുമുന്നിലഭയമിരന്നു
Verse 2മോദമായ് കൂടുക നാംപരന്നു ബഹുനാദമായ് പാടുക നാം
ഗീതഗണം തേടി നാഥന്നു നാം പാടി
നാഥനാമവന്റെ തിരുനാമമേ ഗതിയായ് തേടി
Verse 3ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ ശിഷ്ടജനനായകൻ
സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻ
കഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ
Verse 4തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾപദം തന്നിൽ പതിച്ചിടുന്നു
മന്നവമന്നർ പ്രസന്നരായ് വാഴ്ത്തുന്നു
നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു
Verse 5ദേവകളിൻ നാഥനെ സമസ്തലോക ജീവികളിൻ താതനെ
ജീവന്നുറവായി മേവും പരേശനെ
ജീവനുലകിന്നുദിപ്പാൻ സൂനുവെക്കൊടുത്തവനെ
Verse 6തൻനാമകീർത്തനം നാം തുടർന്നുചെയ്കിലെന്നും ദിവ്യാനന്ദമാം
ഉന്നതൻ തന്നുടെ സന്നിധൗ നിന്നു നാം
മന്നവനെ പുതുഗാനവന്ദനങ്ങളോടനിശം
Verse 1ennalum sthuthikkanam naam nathhane
ennalum sthuthikkanam naam
vandanam padi mannen munkudi
mandathayakannu thiru munnil abhayamirannu
Verse 2modamay kuduka naam prannu behu nadamay paduka naam
gethaganam thedi nathhanu naam padi
nathhanam avante thiru’namame gethiyay thedi;-
Verse 3shreshda’gunadayakan avan ninaykkil shisdajana’nayaken
spashdam thiru’dasarkkisda’maruluvon
kashdathayil ninnavare drishda’nayuddharippavan;-
Verse 4thanne sthuthichidunna janangal padam thannil pathichidunnu
mannava mannar prasannary vazhthunnu
nandiyo’davarevaru’munnathane vanangunnu;-
Verse 5devakalin nathhane samastha’loka jeeikalin thathane
jevannuravay mevum pareshane
jeevanu’lakinnudippan sunuve koduthavane;-
Verse 6than’nama kerthanam nam thudarnnu cheykilennum divyanandamam
unnathen thannude sannidhu ninnu naam
mannavane puthu gana-vandana’galodanisham;-
Download Song