Ennanudayam irulaanulakil neethi
Verse 1എന്നാണുദയം ഇരുളാണുലകിൽ
നീതിസൂര്യാ എന്നാണുദയം
ഓമനപ്പുലരി പൊന്നൊളി വിതറാൻ
താമസമിനി വരുമോ? താമസമിനി വരുമോ
Verse 2കുരിശിന്നൊളിയേ! കൃപകൾ വിതറും
സ്നേഹക്കതിരേ കുരിശിന്നൊളിയേ
പാരിലെ പാപക്കൂരിരുളകലാൻ;
വേറൊളി ഒന്നുമില്ലയേ(2)
Verse 3ഉലകജനങ്ങൾ കലഹജലത്തിൽ
മുഴുകി മുഴുൻ ഉലകജനങ്ങൾ
ദൈവികചിന്താഹീനരായ് ജനത;
അന്ധരായ് വലഞ്ഞിടുന്നേ(2)
Verse 4ദൈവജനവും നിലകാത്തിടാതെ
വീണുപോയി ദൈവജനവും
ആദിമസ്നേഹം ആരിലും കുറവായ്;
നാണയക്കൊതിയേറെയായ്(2)
Verse 5ജീവജലമേ നിറവായ് ഒഴുകും
ജീവനദിയേ! ജീവജലമേ!
ചുടുവെയിലുലകിൽ നീ അകം കുളിർത്താൽ;
ദാഹമിനിയുമില്ലയേ(2)
Verse 1ennanudayam irulanulakil
neethisurya ennanudayam
omanapulari ponoli vitharan
thamasamini varumo thamasamini varumo
Verse 2kurishinoliye kripakal vitharum
snehakathire kurishinoliye
parile papakurirulakalan
veroli onnumilaye (2) - ennanudayam
Verse 3ulakajanangal kalahajalathil
muzhuki muzhuvan ulakajanangal
daivika chinthaheenaraay janatha
antharaay valanjeedune (2) - ennanudayam..
Verse 4daivajanavum nilakathidathe
veenupoyi daivajanavum
aadima sneham aarilum kuravaay
nannayakothiyerayaay (2) - ennanudayam
Verse 5jeevajalame niravaay ozhukum
jeevanadiye jeevajalame
chuduveyilulakil nee akam kulirthaal
daahaminiyumilaye (2) - ennanudayam
Download Song