Ennavide vannu cherum njaan mama
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എന്നവിടെ വന്നു ചേരും ഞാൻ മമ കാന്ത, നിന്നെ
വന്നു കണ്ടു വാഞ്ഛ തീരും ഹാ!
നിന്നോടു പിരിഞ്ഞിന്നരകുല-ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം
തന്നിടുന്നതില്ലാകയാൽ പരനേശുവേ, ഗതി നീയെനിക്കിനി
Verse 2 നിൻമുഖത്തു നിന്നു തൂകുന്ന മൊഴിയെന്റെ താപം
ഇന്നു നീക്കിടുന്ന നായകാ!
നിന്നതിമൃദുവായ കൈയിനാലെന്നെ നീ തടവുന്നൊരക്ഷണം
കണ്ണുനീരുകളാ-കവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നുമേ
Verse 3 പൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു
മന്നിലില്ല സൗഖ്യമൽപ്പവും
മന്നനേ ധനധാന്യവൈഭവം മിന്നലിന്നിടകൊണ്ടശേഷവും
തീർന്നുപോയുടമസ്ഥരന്ധതയാർന്നു വാഴുക മാത്രമേ വരൂ
Verse 4 തിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോൽ
ലുബ്ധരായോർ ഭൂ ധനങ്ങളെ
ചേർത്തുകൂട്ടിയിട്ടാധനങ്ങളിൻമേൽ പൊരുന്നിരുന്നായവ വിരി
ഞ്ഞാർത്തി നൽകിടും മാമോൻ കുട്ടികളായ് പുറപ്പെടുന്നാർത്തനാഥനേ
Verse 5 നല്ല വസ്ത്രം നല്ല ശയ്യകൾ സുഖസാധനങ്ങളില്ലിവയിലാശ ദാസനു
വല്ലഭാ! തിരുമേനി-യേതിലുമേതുമായെനിക്കുള്ളതാലൊരു
തെല്ലുമല്ലലെന്നുള്ളിലില്ലതു കില്ലൊഴിഞ്ഞുരചെയ്തിടാം വിഭോ!
Verse 6 നിന്നെയോർക്കും നേരമീശനേ! വളരും പ്രയാസം
എന്നിൽനിന്നു മാഞ്ഞുപോകുന്നേ
നിന്നടിമലർ സേവയാലെനിക്കുള്ള പീഡകളാകവേ തിരു
മുന്നിൽ വന്നിടുംപോതു നീങ്ങിയെന്നുള്ളമാനന്ദംകൊണ്ടു തുള്ളുമേ
Verse 7 കാത്തിരിക്കുന്നാത്മ നാഥനേ! ഭൂവനത്തിനുള്ള
കാത്തിരിപ്പിൻ പൂർത്തിനാളിനെ മത്സരക്കുലം ലജ്ജയാൽ
മുഖം താഴ്ത്തിടും പടിയെങ്ങൾ ദണ്ഡുകൾ
പൂക്കണേ പുതുഭംഗിയിൽ ബദാം കായ്കളെയവ കായ്ക്കണേ തദാ
Verse 1 ennavide vannu cherum njaan mama kaantha nine
vannu kandu vaanjcha theerum haa!
ninnodu pirinji’narakula-thirikkayennathinn orikkalum sukham
thannidunnathill aakayaal paraneshuve gathi neeyenikkini
Verse 2 Nin mukhaathu ninnu thookunna’mozhiyente thaapam
Innu neekkidunnu naayakaa!
Ninnathi’mruduvaaya kayyinaalenne Nee thadavunnorakshanam
Kannuneerukal aakaveyozhi’njunnathaanandam vannidunnu me
Verse 3 Ponnu’paada sevayenniye paraneyenikku
mannililla saukhyamalppavum
Mannane dhanadhaanya vaibhavam minnalinnida konda sheshavum
Theernnupoy’udamasthar’andhathayaarnnu vaazhuka maathrame varu
Verse 4 Thithirikal anyamuttaye-viriyichidumpol
Lubdharaayor bhoo dhanangale
Cherthukoottiyitt aadhanangalin mel porunnirunn aaayava viri-njaarthi nalkidum maamon kuttikalaay purappedunnaartha naadhane
Verse 5 Nalla vasthram nalla shayyakal sukha saadhanangalillivayilaasha
daasanu vallabha! thirumeni yethilumethumayenikkullathaal
oru thellum allalennullil illathu
Killozhinjura cheythidaam vibho!
Verse 6 Ninneyorkkum nerameeshane! valarum prayaasam
Ennil ninnu maanjupokunne
Ninnadimalar sevayaalenikkulla peedakalaakave thiru-
munnil vannidum pothu neengiye-nnullam aanandam kondu thullume
Verse 7 Kaathirikkunnaatma naadhane! bhuvanathinulla
Kaathirippin poorthinaaline matsarakkulam lajjayaal
mukham thaazhthidum padiyengal dandhukal
pookkane puthubhangiyil badaam kaaykaleava kaaykkane thadaa
Download Song
Cancel
Download