Enne ariyunnavan enne karuthunnavan
Verse 1എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻ
എന്നെ കാക്കുന്നവൻ എന്റെ യേശുവത്രേ
Verse 2വഴിയറിയാതെ ഞാൻ അലഞ്ഞിടുമ്പോൾ
വഴികാട്ടുന്നവൻ യേശു
വഴിയും സത്യവും ജീവനും നീയേ
സഹയാത്രികനും നീയേ എന്നെ…
Verse 3നീതി ലഭിക്കാതെ തളർന്നീടുമ്പോൾ
ശാന്തി നൽകുന്നവൻ യേശു
പുനരുത്ഥാനവും ജീവനും നീയേ
പുതുശക്തിയതും നീയേ എന്നെ…
Verse 4ആശ്രയമില്ലാതെ വലഞ്ഞീടുമ്പോൾ
ആശ്രിതവത്സലൻ യേശു
നല്ലിടയനും വാതിലും നീയേ
ചേർത്തിടും നിത്യതയിങ്കൽ എന്നെ...
Verse 1enne ariyunnavan enne karuthunnavan
enne kaakkunnavan ente yeshuvathre
Verse 2vazhiyariyaathe njaan alanjnjidumpol
vazhikaattunnavan yeshu
vazhiyum sathyavum jeevanum neeye
sahayaathrikanum neeye;- enne…
Verse 3neethi labhikkaathe thalarnneedumpol
shaanthi nalkunnavan yeshu
punarutthhaanavum jeevanum neeye
puthushakthiyathum neeye;- enne…
Verse 4aashrayamillaathe valanjnjeedumpol
aashrithavathsalan yeshu
nallidayanum vaathilum neeye
chertthidum nithyathayingkal;- enne...
Download Song