എന്നെ കാണാൻ എന്ന് വരും നീ പ്രാണനായകാ
കാത്തിരിക്കുന്നെഞാൻ എന്റെ കണ്ണാൽ കാണുവാൻ(2)
വേഗം വരാമെന്നുരച്ചു പോയ നാഥനെ
ആമേൻ യേശുവേ വേഗം വന്നിടണേ വേഗം വന്നിടണേ(2)
Verse 2
ഭൂവിൽ വാസം കഷ്ട്ടമാണെൻ പ്രിയ നാഥനെ
വേദനയുണ്ട് വേർപാടുണ്ട് കണ്ണുനീരാണേ(2)
നിന്നരികിൽ ചേർന്നിടുമ്പോൾ എല്ലാം മാറിടും
സ്വർഗ്ഗ വീട്ടിൽ ആനന്ദത്തോടന്നു വാണീടും(2) എന്നെ കാണാൻ…
Verse 3
താഴ്വരയിലെ താമരപ്പൂ പോലെ സുന്ദരൻ
കാട്ടുമരങ്ങൾക്കിടയിലെ നാരകം പോലെ(2)
ഓർത്തിരിക്കും ഞാൻ എന്റെ പ്രാണപ്രിയനെ
സ്നേഹത്തോടെ പ്രാർത്ഥനയോടൊന്നു കാണുവാൻ(2) എന്നെ കാണാൻ…
Verse 4
എന്റെ പ്രിയൻ വെണ്മയും ചുവപ്പുമുള്ളവൻ
പതിനായിരങ്ങളിൽ ഏറ്റം ശ്രേഷ്ടനായവൻ(2)
സർവ്വംഗ സുന്ദരനാം യേശു നായകൻ
എന്റെ പ്രിയൻ എനിക്കുള്ളൊൻ ഞാനവനുള്ളൂൻ (2) എന്നെ കാണാൻ…
Verse 1
enne kaanaan ennu varum nee praananaayakaa
kaathirikkunnenjaan ente kannaal kaanuvaan(2)
vegam varaamennurachu poya naathane
aamen yeshuve vegam vannidane vegam vannidane(2)