Enne karuthum chirakathil maraykkum
Verse 1എന്നെ കരുതും ചിറകതിൽ മറയ്ക്കും
എന്റെ യേശു അരികിലുണ്ട്
എന്റെ കാലുകൾ ഇടറുന്ന നേരമതിൽ
എന്നെ താങ്ങിടും തൻ കരത്താൽ (2)
Verse 2എന്റെ വേദനയിൽ ഒന്ന് ചാരിടുവാൻ
എന്റെ യേശുവിന്റെ മാർവതുണ്ട്
ഈ ലോകരെല്ലാം മറന്നീടിലും
ആ മാറിൽ എനിക്കൊരു സ്ഥാനമുണ്ട് (2)
Verse 3ആകയാൽ ഭാഗ്യവാൻ ഞാൻ
ആ മഹൽ സ്നേഹമതാൽ
ഓർക്കുമ്പോൾ എന്നുള്ളം നിറയും
വർണ്ണിപ്പാൻ ഈ ജീവിതം പോരാ (2)
Verse 4തിരമാലകൾ എന്നെ തകർക്കായില്ല
എരിതീയിൽ എരിഞ്ഞീടാൻ ഇടയാകില്ല (2)
എന്നെ തിരഞ്ഞെടുത്തവൻ തന്റെ കരമതിൽ വഹിക്കുമ്പോൾ
അനർത്ഥങ്ങൾ ഒന്നുമേ ഭവിക്കയില്ല (2)
Verse 5മരുഭൂമിയിൽ ഞാൻ തളരുകില്ല
എന്റെ കാലുകൾ വഴുതുവാൻ ഇടയാകില്ല (2)
എന്നെ വിളിച്ചവൻ ചിറകതിൻ മറവിൽ ഞാൻ വസിക്കുമ്പോൾ
അവനറിയാതൊന്നും ഭവിക്കയില്ല (2)
Verse 1enne karuthum chirakathil maraykkum
ente yeshu arikilund
ente kaalukal edarunna neramathil
enne thaangidum than karatthaal (2)
Verse 2ente vedanayil onn chaariduvaan
ente yeshuvinte maarvathund
ie lokarellaam maranneedilum
aa maaril enikkoru sthhaanamund (2)
Verse 3aakayaal bhaagyavaan njaan
aa mahal snehamathaal
orrkkumpol ennullam nirayum
varnnippaan ee jeevitham poraa (2)
Verse 4thiramaalakal enne thakarkkaayilla
eritheeyil erinjnjeedaan idayaakilla (2)
enne thiranjnjedutthavan thante karamathil vahikkumpol
anartthhngal onnume bhavikkayilla (2)
Verse 5marubhoomiyil njaan thalarukilla
ente kaalukal vazhuthuvaan idayaakilla (2)
enne vilicchavan chirakathin maravil njaan vasikkumpol
avanariyaathonnum bhavikkayilla (2)
Download Song