Enne kazhukenam shreyeshu devaa
Verse 1എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽ
മിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകും
Verse 2നിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്റെ
കണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെ
Verse 3പാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനു
താപത്തോടേശുവെ ഞാൻ വന്നിടുന്നെ
Verse 4പാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാ
മോദം നൽകിയതോർത്തിതാ വരുന്നേൻ
Verse 5പാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാ
പാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെ
Verse 6ദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്റെ
സർവ്വ പാപങ്ങളും ക്ഷമിക്കെണമെ
Verse 7രക്താംബരം പോലുള്ള എന്റെ പാപങ്ങൾ-തിരു
രക്തം മൂലം വെണ്മയാക്കീടെണേ
Verse 8ഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്റെ
തള്ളയിൽ നല്ലവനെ തള്ളീടല്ലെ
Verse 9സ്വന്തം നിനക്കിനി ഞാൻ യേശുദേവാ : എന്ന രീതി
Verse 1Enne kazhukenam shreyeshu devaa-ennaal
minnum himathekkaal njaan venmayaakum
Verse 2ninnodadiyan maha papam cheythe-ninte
kannin mun dosham cheythayyo pizhache;-
Verse 3papacheḷiyil venu njaan kuzhanja-anu
thapathodeshuve njaan vannidunne;-
Verse 4padathil vena sarvva papikalkkum-neya
modam nalkiyathorthitha varunnen;-
Verse 5papa shuddhikkay thurannoruravil-maha
papi vishvasichippoḷ mungkidunne;-
Verse 6davedin kanmasham kshamichavane-ente
sarvva papangkalum kshamikkename;-
Verse 7rakthambaram polulla ente papangkal-thiru
raktham mulam venmayakkedene;-
Verse 8ullam nonthu kalangki njaan varunne-ente
thallayil nallavane thallidalle;-
Verse 9Tune of Svantham ninakkini njaan
Download Song