Enne nannaayi ariyunna daivame
Verse 1എന്നെ നന്നായ് അറിയുന്ന ദൈവമേ
നീയാണെൻ ആശ്രയമായവൻ
നീയല്ലാതാരും ഇല്ലെനിക്ക്
നീ മാത്രമാണെൻ ആശ്രയം (2)
Verse 2നിന്ദിതപാത്രമായ് തീർന്നപ്പോഴും
നീ എന്നെ ദിനംതോറും വഴിനടത്തി
കുശവന്റെ കൈയിലെ കളിമണ്ണുപോൽ
അടിയനേയും നീ മെനയണമേ (2)
Verse 3കൂട്ടുക്കാർ ബന്ധങ്ങൾ അകന്നപ്പോഴും
അകലാത്ത നാഥനെൻ പടകിലുണ്ട്
ഈ മരുയാത്രയിൽ നടന്നപ്പോഴും
തളരാതെ വീഴാതെ താങ്ങിനിർത്തി (2)
Verse 4എൻ ഹൃത്തിൽ ഭാരങ്ങൾ ഏറിടുമ്പോൾ
നിൻകരം എന്നെ താങ്ങി നിർത്തി
എന്റെ നിനവുകൾ മാറ്റി എഴുതി
പുതിയൊരു സൃഷ്ടിയായ് തീർത്തുവല്ലോ (2)
Verse 1enne nannaayi ariyunna daivame
neeyaanen aashrayamaayavan
neeyallaathaarum ellenikk
nee maathramaanen aashrayam (2)
Verse 2nindithapaathramaay theernnappozhum
nee enne dinamthorum vazhinadatthi
kushavante kaiyile kalimannupol
adiyaneyum nee menayaname (2)
Verse 3koottukkaar bandhngal akannappozhum
akalaattha naathhanen padakilund
ee maruyaathrayil nadannappozhum
thalaraathe veezhaathe thaanginirtthi (2)
Verse 4en hritthil bhaarngal eridumpol
ninakaram enne thaangi nirtthi
ente ninavukal maatti ezhuthi
puthiyoru srishtiyaay theertthuvallo (2)
Download Song