എന്നെ നന്നായ് അറിയുന്നൊരുവൻ
യേശു അല്ലാതെ ആരുമില്ലാ
ചിന്താതീതം അവന്റെ നന്മകൾ
ചന്തമോടെ നടത്തുന്ന സ്നേഹം
Verse 2
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഞാൻ പാടിടും
ആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻ
ഇന്നും എന്നും എനിക്കിമ്മാനുവേൽ (2)
Verse 3
എന്റെ കഷ്ടങ്ങളിൽ തുണയായിടും
വരും നഷ്ടങ്ങൾ നികത്തിടും
ബുദ്ധിമുട്ടൊക്കെയും മാറ്റിടും
പുഷ്ടിയോടെന്നെ പോറ്റിടും;
ശത്രു മുൻപാകെ മേശ ഒരുക്കും
മിത്രമാണെനിക്കവൻ എന്നുമേ (2) എന്നെ...
Verse 4
അവൻ നമുക്കായ് കരുതുന്നതിനാൽ
ഇനി ആകുലം എന്തിനായ്
തിരുക്കരം അവൻ നീട്ടി അണയ്ക്കും
അരുമയോടെന്നെ അണച്ചിടും;
രാവും പകലും നിന്നെ സ്തുതിക്കും
നാഥാ നീ എത്ര വല്ലഭനായ്(2) എന്നെ...
Verse 5
എന്റെ പ്രത്യാശ നാഥന്നരികിൽ
പുതു ഉടൽ ധരിച്ചണഞ്ഞിടും
പുത്തൻ യെറുശലേം പുരിയതിൽ
പരൻ ഒരുക്കും തൻ ഭവനത്തിൽ;
പുതു ഗാനം പാടി വാസം ചെയ്യും
പ്രിയനോടൊത്തു മോദമായ് ഞാൻ (2) എന്നെ...