Verse 1എന്നെ വഴി നടത്തുന്നോൻ
എന്നെ വഴി നടത്തുന്നോൻ
എന്റെ ഈ മരുയാത്രയിൽ താളടിയാകാതെ
എന്നെ നടത്തുന്നോൻ
Verse 2രോഗം മരണങ്ങൾ ഓളങ്ങളായി
ഏറി ഉയരുമ്പോൾ
എന്റെ വിശ്വാസക്കപ്പൽ താളടിയാകാതെ
എന്നെ നടത്തുന്നോൻ എന്നെ...
Verse 3ശത്രുവിൻ ശക്തികൾ ഓരോ ദിവസവും
ഏറി ഉയരുമ്പോൾ
എന്റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവും
മേശ ഒരുക്കുന്നോൻ എന്നെ...
Verse 4സാറാഫുകൾ അവർ ഓരോദിവസവും
പാടി പുകഴ്ത്തുമ്പോൾ
അതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ
എന്നെ നടത്തുന്നോൻ എന്നെ...
Verse 5ബാലസിംഹങ്ങളും ഇര കിട്ടാതെ
വിശന്നിരിക്കുമ്പോൾ (2)
എനിക്കന്നന്നു വേണ്ടുന്നതൊക്കെയും നൽകി
വഴി നടത്തുന്നോൻ (2) എന്നെ...
Verse 6നീതിമാൻ സന്തതി അപ്പമിരപ്പതു
കാണുവാൻ സാധ്യമല്ല (2)
ദൈവം കേരിത്തു തോട്ടിലും സാരഫ്ത നാട്ടിലും
പോറ്റിപ്പുലർത്തുന്നോൻ (2) എന്നെ...
Verse 7ജീവന്റെ അപ്പമായ് അർപ്പണം ചെയ്തോൻ
ജീവിച്ചിരിക്കുന്നതാൽ (2)
ഞാനും ജീവന്റെ പാതയിൽ ജീവന്റെ നാഥനാൽ
ജീവിച്ചു മുന്നേറും (2) എന്നെ...
Verse 1enne vazhi nadatthunnon
enne vazhi nadatthunnon
ente ie maruyaathrayil thaaladiyaakaathe
enne nadatthunnon
Verse 2rogam maranngal orlngalaayi
eri uyarumpol
ente vishvaasakkappal thaaladiyaakaathe
enne nadatthunnon;- enne...
Verse 3shathruvin shakthikal oro divasavum
eri uyarumpol
ente shathrukkal mumpaake oro divasavum
mesha orukkunnon;- enne...
Verse 4saaraaphukal avar orrodivasavum
paadi pukazhtthumpol
athil unnathamaaya sthhaanngalinmel
enne nadatthunnon;- enne...
Verse 5baalasimhngalum ira kittaathe
vishannirikkumpol (2)
enikkannannu vendunnathokkeyum nalki
vazhi nadatthunnon (2);- enne...
Verse 6neethimaan santhathi appamirappathu
kaanuvaan saadhyamalla (2)
daivam keritthu thottilum saaraphtha naattilum
potti pulartthunnon (2);- enne...
Verse 7jeevante appamaay arppanam cheython
jeevicchirikkunnathaal (2)
njaanum jeevante paathayil jeevante naathhanaal
jeevicchu munnerum (2);- enne...
Download Song