Enne veendedutha rakshakanaam
Verse 1എന്നെ വീണ്ടെടുത്ത രക്ഷകനാം യേശുവേ
എന്നെ നീ വഴി നടത്തേണമേ
നിന്റെ പാതയിലൂടെ നടന്നിടാൻ
നിൻ കൃപ നൽകേണമേ
Verse 2ദുർഘടമായ വഴികളിൽ
എന്നെ നടത്തുവാൻ നീ മാത്രം ശക്തൻ
പാപകുഴിയിൽ ഞാൻ വീണിടാതെ
എന്നെ നീ താങ്ങിടണെ
Verse 3ശത്രുവിൻ കരത്തിൽ നിന്നും
പാപിയായ എന്നെ വീണ്ടെടുത്തു
നിൻ പുത്രനാക്കി തീർത്തതിനാൽ
നിത്യവും സ്തുതിച്ചീടുമെ
Verse 4നിർമ്മലമായ നിൻ വചനം
നിത്യതയോളം അനുസരിപ്പാൻ
നിന്നെ മാത്രം അനുഗമിപ്പാൻ
നിൻ കൃപ നൽകേണമേ
Verse 1enne veendeduttha rakshakanaam yeshuve
enne nee vazhi nadathename
ninte paathayiloode nadannidaan
nin krupa nalkename
Verse 2durghadamaaya vazhikalil
enne nadathuvaan nee maathram shakthan
paapakuzhiyil njaan veenidaathe
enne nee thaangidane
Verse 3shathruvin karathil ninnum
paapiyaaya enne veendedutthu
nin puthranaakki theerthathinaal
nithyavum sthuthicheedume
Verse 4nirmmalamaaya nin vachanam
nithyathayolam anusarippaan
ninne maathram anugamippaan
nin krupa nalkename
Download Song