കോഴി തന്റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ!
തൻ കീഴിൽവച്ചു പുലർത്തും മോദമായ്
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ്
വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ
Verse 4
തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെ
താൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ!
അനച്ചപറ്റി വസിപ്പാൻ മാർവുമിതിന്നുവേണ്ട സമസ്ത വഴിയും
തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്റെ തള്ളയും
Verse 5
പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുര
മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ
പറന്നു താഴെപ്പതിച്ചെന്നുതോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം
പറന്നുതാണിട്ടതിനെ ചിറകിൽ വഹിച്ചു വീണ്ടും നടത്തും തള്ളയും
Verse 6
ഉലകിലനർത്ഥം ബഹുലം നായകാ! നിൻകരം തന്നിൽ
ഉലകിലുള്ള വഴികൾ സമസ്തവും
അലയും തിരയ്ക്കുതുല്യം മർത്യൻ കാറ്റിൽ വിറയ്ക്കും മരത്തിനൊപ്പം
വലയുന്നോരോ ഗതിയിൽ മനുജരഖിലം ക്രോധകലശം മൂലവും
Verse 7
വരവുനേക്കികാത്തു നായകാ! തവ പൊന്മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാൻ
വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛമനസ്സിൽ പൂണ്ട
കുരികിൽപോലുണർന്നു കൂട്ടിൽ തനിച്ചു കാലം കഴിക്കുന്നെങ്ങളും