Enneshu nathane ennasha neeye
Verse 1എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
Verse 2ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം
കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല
Verse 3അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ
അലയാതെ ഹൃദയം തകരാതെ ഞാൻ
അന്ത്യം വരേയും നിനക്കായി നിൽപ്പാൻ
അനുദിനം നിൻകൃപ നൽകണമേ
Verse 4ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ
Verse 5നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ജീവനാഥാ
Verse 1enneshu nathhane ennasha neeye
ennalum mannil nee mathiye
Verse 2aarum sahayam illathe paril
param nirashayil neerum neram
kaithangal ekuvan kannuner thudappan
karthave nee’yallath-arumilla;-
Verse 3allalin vazhiyil aazhiyinnalayil
alayathe hridayam thakarathe njaan
anthyam vareyum ninkkayi nilppan
anudinam nin krupa nalkaname;-
Verse 4uttavar sneham attupoyalum
ettam priyar vittu-mariyalum
mattamillatha mithram nee mathram
mattarumilla pranapriya;-
Verse 5nin’mukam neril ennun njaan kanum
en manam’aashayal kathidunnu
nee varathente kannunerellam
thuvarukayilla jeeva nathha;-
Download Song