Verse 1എന്നേശുനാഥൻ വരുമെ
രാജാധിരാജനായ് ഒരുനാൾ
ന്യായാധിപാലകൻ താൻ(2)
പ്രഭാവമോടെ വരുമേ
Verse 2അവൻ അധിപതിയായിനി വരുമ്പോൾ
തരും പ്രതിഫലം തൻ നീതിപോലെ
വരും പുതുമയിൻ പുലരീനാദം(2)
തിരുജനങ്ങളിൽ പ്രത്യാശഗാനം
Verse 3ഭൂവിൻ അധിപതിയായോൻ
വാണിടും പാലകനായി
കാലത്തിൻ തികവിൽ വരുവാൻ
ലോകത്തെ ഭരണം ചെയ്യും എന്നേശു...
Verse 4മാനവജാതിയെ സർവ്വം
മാറ്റം വരാതുള്ള വചനം
മാറ്റും ഇരുപക്ഷത്തേക്കും
ഇടയൻ തൻ ആടിനെപ്പോൽ എന്നേശു…
Verse 5കാലങ്ങൾ തീർന്നിടും മുന്നേ
വേലകൾ തീർത്തു നാം വേഗം
ശുദ്ധസിംഹാസന മുന്നിൽ
ശുദ്ധമായ് നിന്നിടാനൊരുങ്ങാം എന്നേശു...
Verse 1enneshunaathan varume
raajaadhiraajanaay orunaal
nyaayaadhipaalakan thaan(2)
prabhaavamode varume
Verse 2avan adhipathiyaayini varumpol
tharum prathiphalam than neethipole
varum puthumayin pulareenaadam(2)
thirujanangalil prathyaashagaanam
Verse 3bhoovin adhipathiyaayon
vaanidum paalakanayi
kaalathin thikavil varuvaan
lokathe bharanam cheyyum;- enneshu...
Verse 4maanavajaathiye sarvvam
maattam varaathulla vachanam
maattum irupakshathekkum
idayan than aadineppol;- enneshu…
Verse 5kaalangal theernnidum munne
velakal theerthu naam vegam
shuddhasimhaasana munnil
shuddhamaay ninnidaanorungaam;- enneshu...
Download Song