എന്നേശുവേ എൻ നാഥനെ
നിന്നിൽ ഞാൻ ചാരും എൻ പ്രിയനേ (2)
ആയിരമായിരം ഗീതികളാലെ
നിന്നപാധാനങ്ങൾ പാടുമേ ഞാൻ (2)
Verse 2
ചേറ്റിൽ നിന്നെന്നെ നീ വീണ്ടെടുത്തതാൽ
നന്ദിയാൽ എന്നുള്ളം തിങ്ങിടുന്നേ (2)
എന്തു ഞാൻ ഏകിടും എത്ര ഞാൻ നൽകിടും
പകരം നൽകിടുവാൻ സ്തുതികൾ മാത്രം (2) എന്നെശുവേ..
Verse 3
നിൻ തിരു വചനം തേനിലും അധികം
നാവിനു മധുരം പ്രിയതരമേ (2)
എന്നെന്നും ധ്യാനിച്ചാൽ അന്നന്നു നൽകിടും
സ്വർഗ്ഗീയ ഭോജ്യമാം മന്നയിതു (2)
(എന്നെശുവേ)
Verse 4
രാജാധിരാജനായി വാന മേഘേ
വാസം ഒരുക്കി തൻ വന്നിടും നാൾ (2)
ഏഴയാമെന്നെയും മാറോടണച്ചു നീ
കാത്തു സൂക്ഷിക്കുകെൻ തമ്പുരാനെ (2)
(എന്നെശുവേ)
Verse 1
enneshuve en nathhane
ninnil njaan chaarum en priyane (2)
aayiramaayiram geethikalaayi
ninnapaadhaanngal paadume njaan (2)