Enneshuve neeyashrayam ennalum
Verse 1എന്നേശുവേ നീയാശ്രയം
എന്നാളും മന്നിലീ സാധുവിന്നു
എല്ലാരും പാരിൽ കൈവിട്ടാലും
എന്നെ കരുതുന്ന കർത്താവു നീ
Verse 2ആകുലനേരത്തെൻ ചാരത്തണഞ്ഞു
ഏകുന്നു സാന്ത്വനം നീയെനിക്കു
ആകയാലില്ല തെല്ലും ഭയം
പകലും രാവും നീയഭയം
Verse 3ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻ
ബന്ധനം നീക്കി നിൻ സ്വന്തമാക്കി
എന്തൊരു ഭാഗ്യനിത്യബന്ധം
സന്തതം പാടും സന്തോഷമായ്
Verse 4തുമ്പങ്ങളേറുമെൻ മാനസം തന്നിൽ
ഇമ്പം പകരുന്നു നിൻമൊഴികൾ
എൻ മനം നിന്നിലാനന്ദിക്കും
നിൻ മാർവ്വിൽ ചാരിയാശ്വസിക്കും
Verse 5എന്നു നീ വന്നിടുമെന്നാത്മനാഥാ
വന്നതല്ലാതെന്നാധി തീരുകില്ല
ഒന്നേയെന്നാശ നിന്നെ കാണ്മാൻ
ആമേൻ കർത്താവേ വന്നിടണേ
Verse 1enneshuve nee aashrayam
ennaalum mannilee saadhuvinnu
ellaarum paaril kaivittaalum
enne karuthunna kartthaavu nee
Verse 2aakula neratthen chaaratthananjnju
ekunnu saanthvanam neeyenikku
aakayaalilla thellum bhayam
pakalum raavum neeyabhayam;-
Verse 3chinthi nee chenninam krooshilathaalen
bandhanam neekki nin svanthamaakki
enthoru bhaagya nithya bandham
santhatham paadum santhoshamaay;-
Verse 4thumpngalerumen maanasam thannil
impam pakarunnu nin mozhikal
en manam ninnil aanandikkum
nin maarvvil chaari aashvasikkum;-
Verse 5ennu nee vannidum ennaathma naathhaa
vannathallaathennaadhi theerukilla
onneyen aasha ninne kaanmaan
aamen kartthaave vannidane;-
Download Song