എന്നേശുവിൻ പാവന രുധിരമതിൻ ബലം
അനുദിനവും ഞാൻ വാഴ്ത്തീടട്ടെ
മാപാപിയാമെന്നെയും വീണ്ടതിനാൽ എൻ
നാവിനാൽ തൻ കൃപ വർണ്ണിച്ചിടട്ടെ
പുകഴുവാൻ ഒന്നുമില്ലെനിക്കിനി ഭൂവിൽ
യേശുവിൻ ക്രൂശല്ലാതൊന്നുമില്ല (2)
Verse 2
കൃപയാൽ കൃപയാൽ
കൃപയാൽ ദിനം നടത്തുമവൻ (2)
Verse 3
എൻ ജീവിതയാത്രയിൽ പതറിടാതെന്നും
തൻ ജീവന്റെ പാതയിൽ നടത്തിടുന്നു
എൻ കാലുകൾ പാറമേൽ ഇടറിടാതെന്നും
എൻ ഗമനത്തെ സുസ്ഥിരമാക്കിടുന്നു
ചെങ്കടലിൽ സ്വർഗ്ഗപാതയൊരുക്കിയെൻ
വൈരിയിന്മേൽ നിത്യ ജയമേകി (2) കൃപയാൽ...
Verse 4
അവൻ ഇന്നലെയും ഇന്നും എന്നുമെന്നും
തെല്ലും മാറ്റമില്ലാത്ത നൽ സ്നേഹിതൻ താൻ
ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുകിലും
മാറുകില്ലവൻ തിരുവചനമൊന്നും
ഉറ്റവർ ത്യജിക്കിലും സ്നേഹിതർ മറക്കിലും
തൻ ചിറകടിയതിൽ ചേർത്തണയ്ക്കും (2) കൃപയാൽ...
Verse 1
enneshuvin paavana rudhiramathin balam
anudinavum njaan vaazhttheedtte
maa paapiyaamenneyum veendathinaal en
naavinaal than kripa varnnicchidatte
pukazhuvaan onnumillenikkini bhoovil
yeshuvin krooshallaathonnumilla (2)