Ennil udikkename kristheshuve
Verse 1എന്നിലുദിക്കേണമേ ക്രിസ്തേശുവേ
എൻ നീതിയിൻ സൂര്യനേ
Verse 2എൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നു
നിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻ
എന്മേൽ ശോഭിക്കണമേ
Verse 3ജീവപ്രകാശമേ! എൻ ജീവശക്തിയേ!
ദൈവത്തിൻ തേജസ്സിനാൽ
മിന്നിടുന്നോർ ഉദയനക്ഷത്രമേ!
Verse 4മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു
ഏകമായ് കാക്കണമേ എൻ മാനസം
നിന്മേലുള്ളോർ നോട്ടത്തിൽ
Verse 5നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ
ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ
എൻആനന്ദം പൂർണ്ണമാം
Verse 6മരണത്തിൻ നിഴലാം താഴ്വരയിലും നീ
ശരണമാകുന്നതാൽ ഈ വിശ്വസിക്കു
ഒന്നുമില്ല പേടിപ്പാൻ
Verse 7എൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ
എൻ ആത്മ വാഞ്ഛിതനും ഇന്നുമെന്നും
ദൈവകുമാരനേ! നീ
Verse 8സകല ഭൂഗോളവും മൂടിടും രാത്രിയെ
പകലായി മാറ്റണമേ നിൻ ശോഭയാൽ
എല്ലാം പ്രകാശിക്കുവാൻ
Verse 1enniludhikkename krishtheshuve
en neethiyin sooryane
Verse 2en deham dehiyum ninkalekkunarnnu
nin snehajwaalayaal njaan erinjidaan
enmel shobhikkename
Verse 3jeevaprakashame! en jeevashakthiye!
daivathin thejassinaal
minnidunnor udayanakshathrame!
Verse 4meghangalin pimbil nee marayaathinnu
ekamaay kaakkaname en maanasam
ninmelullor nottathil
Verse 5ninnude soundaryam prathibimbikkuvaan
innum kalankamvinaa nee sookshichchaal
en aanandam poornnamaam
Verse 6maranathin nizhalaam thaazhvarayilum nee
sharanamaakunnathaal ee vishwasikku
onnumilla pedippaan
Verse 7en aathmasundaran en aathmamaadhuryan
en aathma vaanchithanum innumennum
daivakumaarane! nee
Verse 8sakala bhoogolavum moodidum raathriye
pakalaayi maattaname nin shobhayaal
ellaam prakaashikkuvaan
Download Song