Enninium vannagu chernidum njaan
Verse 1എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽ
ആശയാൽ നിറഞ്ഞിടുന്നെൻ മാനസം കൊതിച്ചീടുന്നെ
Verse 2പാരിടത്തിൽ കൂടാര വാസിയായി പാർത്തിടുന്നു
പരനെ നീയൊരുക്കിടുന്നെൻ പിരിയാത്ത നിത്യഭവനം
Verse 3അല്പനാളീ കണ്ണീരിൻ താഴ്വരയിൽ ആയിടിലും
അത്യന്തം തേജസ്സിൻ ഘനം നിത്യത ചെന്നു കാണും ഞാൻ
Verse 4നീ തരുന്ന ശോധന വേദനകൾ നന്മയെന്ന്
നാളുകൾ കഴിഞ്ഞിടുമ്പോൾ നാഥാ! ഞാൻ അറിഞ്ഞിടുമെ
Verse 5പാർത്തലത്തിൽ കർത്താവിൻ വേല ചെയ്തു തീർത്തെനിക്ക്
കർത്തനെ നിൻ സവിധത്തിൽ എത്തി വിശ്രമിച്ചീടുവാൻ
Verse 6ഞാനിഹത്തിൽ മണ്ണോടു മണ്ണായാലും വാനത്തിൽ നീ
വന്നു വിളിക്കും നേരത്ത് അന്നു ഞാനെത്തും ചാരത്ത്
Verse 1enninium vanangu chernidum njaan
ninarikil
aashayal niranjidunen
maanasam kothichidune
Verse 2paridathil koodaravasiyayi, parthidunu
parane neeyorukidunen
piriyatha nithyabhavanam
Verse 3alpanaal ee kaneerin thaazhvarayil, aayidilum
athyantham thejasin khanam
nithyatha chennu kaanum njaan
Verse 4nee tharunna vedanakal, nanmayennu
naalukal kazhinjidumbol
naada njanarinjidume
Verse 5paarthalathil karthaavin velacheythu, theerneniku
karthane nin savidhathil
ethi visramichiduvan
Verse 6njanihathil mannodu mannayalum
vaanathil nee
vannnu vilikum nerathu
annu njanethum chaarathu
Download Song