Ennittherppaan vayya nanmakal ortthaal
Verse 1എണ്ണിത്തീർപ്പാൻ വയ്യ നന്മകളോർത്താൽ
നല്ലവനാം യേശുവേ
എന്നോടു കാണിച്ച നിൻ ദയ ഓർത്താൽ
എന്നുള്ളം സ്തുതിച്ചീടുമേ (2)
എണ്ണിത്തീർക്കാൻ…
Verse 2തന്നതെല്ലാം നിന്റെ ദാനങ്ങൾ മാത്രം
വേറെല്ലാതൊന്നുമില്ല (2)
കഷ്ടങ്ങൾ വന്നപ്പോൾ താങ്ങിയതോർത്താൽ
എന്നുള്ളം ആനന്ദിക്കും
എണ്ണിത്തീർക്കാൻ…
Verse 3അത്ഭുതം കണ്ടെന്റെ കൺകൾ തുടിക്കുന്നു
അത്ഭുത മന്ത്രി നീയേ (2)
താഴ്ചയിൽ നിന്നെന്നെ താങ്ങിയതോർത്താൽ
എന്നുള്ളം എളിമപ്പെടും (2)
എണ്ണിത്തീർപ്പാൻ…
Verse 4എൻ യേശു നായകാ നീയെത്ര നല്ലവൻ
നല്ലവൻ നീ മാത്രമേ (2)
പാരിൽ എന്നാശ്രയം നീ മാത്രമാകയാൽ
എന്നുള്ളം ആശ്വസിക്കും (2)
എണ്ണിത്തീർക്കാൻ…
Verse 1ennittheerppaan vayya nanmakal ortthaal
nallavanaam yeshuve
ennodu kaaniccha nin daya orrtthaal
ennullam sthuthiccheedume (2)
ennittheerkkaan…
Verse 2thannathellaam ninte daanngal maathram
vetellaathonnumilla (2)
kashdngal vannappol thaangiyathortthaal
ennullam aanandikkum
ennittheerkkaan…
Verse 3athbhutham kandente kanakal thudikkunnu
athbhutha manthri neeye (2)
thaazhchayil ninnenne thaangiyathortthaal
ennullam elimappedum (2)
ennittheerppaan…
Verse 4en yeshu naayakaa neeyethra nallavan
nallavan nee maathrame (2)
paaril ennaashrayam nee maathramaakayaal
ennullam aashvasikkum (2)
ennittheerkkaan…
Download Song