Ennodulla nin sarvananmakalkkai
Verse 1എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ;
എന്തു ചെയ്യേണ്ടുനിനക്കേശുപരാ!-ഇപ്പോൾ
Verse 2നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ;
സന്നാഹമോടെ സ്തുതി പാടിടുന്നേൻ-ദേവാ
Verse 3പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്;
ശാപ ശിക്ഷകളേറ്റ ദേവാത്മജാ-മഹാ
Verse 4എന്നെയൻപോടു ദിനംതോറും നടത്തുന്ന;
പൊന്നിടയന്നനന്തം വന്ദനമേ-എന്റെ
Verse 5അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ;
അന്തികേയുള്ള മഹൽശക്തി നീയേ-നാഥാ
Verse 6താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ;
വാദം ചെയ്യുന്ന മമ ജീവനാഥാ-പക്ഷ
Verse 7കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ;
മുറ്റും നിറുത്താൻ കഴിവുള്ളവനേ-എന്നെ
Verse 8മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും;
വന്ദനം ചെയ്യും തിരുനാമത്തിന്നു-ദേവാ
Verse 1ennodulla nin sarvva nanmakalkkaayi njaan;
enthu cheyyendu ninakkeshuparaa!- ippol
Verse 2nandi kondente ullam nanne nirayunne;
sannaahamode sthuthi paadidunnen - devaa
Verse 3paapatthil ninnu enne kori eduppaanaay;
shaapa shikshakal etta devaathmajaa-mahaa
Verse 4enne anapodu dinam thorum nadatthunna;
ponnidayannanantham vandaname-ente
Verse 5anthyam vareyum enne kaaval cheythiduvaan;
anthikeyulla mahalshakthi neeye-naathhaa
Verse 6thaathan sannidhiyilen perkku sadaa paksha;
vaadam cheyyunna mama jeevanaathhaa-paksha
Verse 7kuttam koodaathey enne thejassin mumpaake;
muttum nirutthaan kazhivullavane-enne
Verse 8mannidatthil adiyan jeevikkum naalennum;
vandanam cheyyum thirunaamatthinnu-devaa
Download Song