എന്നോടുള്ള നിന്റെ സ്നേഹം എത്ര ഉന്നതം
എന്നോടുള്ള നിന്റെ കൃപ എത്ര മഹത്വം
എൻ പിതാവാം ദൈവമെ എന്റെ രക്ഷകാ
ഏഴയാമി എന്നെയും നീ കണ്ടുവല്ലോ
എൻ പിതാവാം ദൈവമെ എന്റെ രക്ഷകാ
ഏഴയാമി എന്നെയും നീ ഓർത്തുവല്ലോ
Verse 2
Cho:
സർവ്വ ശക്തിയുള്ള ദൈവമായ കർത്തനെ
നിൻ പ്രവൃത്തികൾ എത്ര അല്ഭുതമെ
സർവ്വ ജ്ഞാനിയായ ദൈവമായ കർത്തനെ
നിൻ വിചാരങ്ങൾ എത്ര ആഴമതെ
സർവ്വ വ്യാപിയായനിത്യനായ ദൈവമെ
നിന്റെ കരുതൽ എത്ര ശ്രേഷ്ഠമതേ
Verse 3
പാടും നിന്റെ മഹിമകളെ ഞാൻ പാടും
ഘോഷിച്ചിടും തിരു വചനമെന്നും
കീർത്തിച്ചിടും തിരു നാമമെന്നും
പെയ്തീടട്ടെ ആ വചനമെന്നിൽ
മഞ്ഞുപോലെ വൻ മഴപോലെ
എൻ പാറയും രക്ഷയും ആയവനെ സർവ്വ…
Verse 4
കണ്ണിൻ മണിപോലെ എന്നെ കാക്കും
കഴുകൻ തൻ കുഞ്ഞിനെ കാക്കുമ്പോലെ
കോഴി തൻ കുഞ്ഞിനെ മറയ്ക്കുംപോലെ
പറ്റിയിരുന്നാൽ വിടുവിച്ചിടും
കല്പനകളെ നിത്യം കാക്കുവോരെ
നീതിയും സത്യവും ആയവനെ സർവ്വ…
Verse 5
ഉടയ്ക്കും എന്നെ പണിയും എന്റെ നാഥൻ
കുശവൻ തൻ കയ്യിലെ കളിമണ്ണുപോൽ
ശുദ്ധി വരുത്തും നല്ല പൊന്നതുപോൽ
പണിയണമേ തിരു ഹിതമതുപോൽ
സാക്ഷിക്കുവാൻ അങ്ങേ ഘോഷിക്കുവാൻ
ജീവനും ശക്തിയുമായവനെ സർവ്വ…
Verse 1
ennodulla ninte sneham ethra unnatham
ennodulla ninte kripa ethra mahathvam
en pithaavaam daivame ente rakshakaa
ezhayaami enneyum nee kanduvallo
en pithaavaam daivame ente rakshakaa
ezhayaami enneyum nee orrtthuvallo