Ennu kaanum njaanen priyane
Verse 1എന്നു കാണും ഞാ-നെൻ പ്രിയനെ
എന്നും കാണും ഞാൻ?
സ്വന്ത രക്തം ചിന്തിയെന്നെ
വീണ്ടെടുത്തോനെ
Verse 2ക്രൂശിലെൻ പേർക്കായ് മരിച്ച യേശു നാഥനെ
ചെന്നു നേരിൽ കണ്ടിടുവാൻ എന്നു സാദ്ധ്യമോ?
Verse 3പാരിൽ ഞാൻ പരദേശിയായി പാർത്തിടുന്നല്ലൊ
പ്രാണനാഥാ വന്നിടുവാൻ താമസമെന്തേ?
Verse 4കണ്ണുനീരും കയ്പുമല്ലാ-തില്ലിവിടൊന്നും
നിൻ വരവല്ലാതൊരാശ വേറെയില്ലീശാ
Verse 5കാഹളം മുഴങ്ങിടുവാൻ കാലമായില്ലേ?
നാഥാ! നിന്നെ കാത്തിരിപ്പൂ നാൾകളെണ്ണി ഞാൻ
Verse 1ennu kaanum njaa-nen priyane
ennum kaanum njaan?
svantha raktham chinthiyenne
veendedutthone
Verse 2krooshilen perkkaay mariccha yeshu naathhane
chennu neril kandiduvaan ennu saaddhyamo?
Verse 3paaril njaan paradeshiyaayi paartthidunnallo
praananaathhaa vanniduvaan thaamasamenthe?
Verse 4kannuneerum kaypumallaa-thillividonnum
nin varavallaathoraasha veteyilleeshaa
Verse 5kaahalam muzhngiduvaan kaalamaayille?
nathhaa! ninne kaatthirippoo naalkalenni njaan
Download Song