Ennu kanamini ennu kanamente raksha
Verse 1എന്നു കാണാമിനി എന്നു കാണാമെന്റെ
രക്ഷാനായകനെ എന്നു കാണാം
ലക്ഷോലക്ഷങ്ങളിൽ ലക്ഷണമൊത്തൊരു
മൽപ്രാണനായകനേശുവിനെ
Verse 2കാണ്മാൻ കൊതിച്ചേറെ ശുദ്ധജനങ്ങളി-
ക്ഷോണിതലേയിന്നു പാർത്തീടുന്നു
വേഗം വരാമെന്നു താനുര ചെയ്തിട്ടു
ഏറെക്കാലമായി പൊന്നുനാഥൻ എന്നു...
Verse 3പ്രാവിനെപ്പോലെനിക്കുണ്ടു ചിറകെന്നാൽ
വേഗം പറന്നങ്ങു എത്തും നൂനം
പൊന്മുഖം കണ്ടു പുഞ്ചിരി തൂകിയെൻ
സന്താപമൊക്കെയും നീങ്ങിവാഴും എന്നു...
Verse 4എന്നു തീരുമിനി എന്നു തീരുമെന്റെ
കഷ്ടമശേഷവുമെന്നുതീരും
എന്നു വരുമെന്റെ കാന്തനാം കർത്താവ്
ആകാശമേഘത്തിലെന്നുവരും എന്നു...
Verse 5പങ്കപ്പാടോരോന്നും ശങ്കകൂടാതേറ്റെൻ
പങ്കമകറ്റിയ പൊന്നേശുവേ
വന്നുകാണ്മാൻ കൊതിയേറിടുന്നേയങ്ങു
ചെന്നു കാണ്മാനാശ ഏറിടുന്നു എന്നു...
Verse 6സങ്കടദുഃഖങ്ങളേറ്റി വലഞ്ഞെന്റെ
ചങ്കു തകരുന്നു എൻ ദൈവമേ
എന്തുക പൊന്നുകരത്താലെന്നെ വേഗം
തീർക്കുക സങ്കടദുഃഖമെല്ലാം എന്നു...
Verse 7എന്നു പോകാമിനി എന്നു പോകാമെന്റെ
സ്വർഗ്ഗേ വാടാമുടി ചൂടിടുവാൻ
എണ്ണമില്ലാതുള്ള ശുദ്ധിമാന്മാരുടെ
സംഘത്തിലെന്നിനി ചെന്നു ചേരും എന്നു...
Verse 1ennu kaanamini ennu kaanamente
raksha nayakane ennu kaanam
leksholekshangalil lekshanamothoru
mal praana naayakan yeshuvine
Verse 2kaanman kothichere shudha janangalee
kshonithale innu paarthedunnu
vegam varamennu thanura cheythittu
erekkaalamayi ponnu nathhan;-
Verse 3praavineppol enikkundu chirakennaal
vegam parannangku ethum nunam
ponmugham kandu punchiri thukiyen
santhaapam okeyum neengki vaazhum;-
Verse 4ennu theerumini ennu theerumente
kashdam asheshavum ennu theerum
ennu varumente kanthanam karthavu
aakasha meghathil ennu varum;-
Verse 5pangka’ppaadoronnum shangka'kudathetten
pangkamakattiya ponneshuve
vannu kanmaan kothiyeridunne angku
chennu kaanman aasha eridunnu;-
Verse 6sangkada dukhangaletti valanjente
changku thakarunnu en daivame
enthuka ponnu karathaalenne vegam
theerkkuka sangkada dukhamellaam;-
Verse 7ennu pokaamini ennu pokamente
svorgge vaadamudi chudiduvaan
ennamillathulla shuthimanmarude
samgathil ennini chennu cherum;-
Download Song