Ennu meghe vannidum ente praana
Verse 1എന്നു മേഘേ വന്നിടും എന്റെ പ്രാണനായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ;
സ്വർലോക വാസം ഓർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
Verse 2ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും
തന്റെ കാന്ത എത്ര സുന്ദരി;
കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവൾ
Verse 3ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര
മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ;
കൊടികളേന്തിയ സൈന്യം പോൽ
സൂര്യ ചന്ദ്ര ശോഭപോൽ
മോഹിനിയാം കാന്തയെ ചേർപ്പാൻ
Verse 4കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ
എന്നു വന്നു ചേർത്തിടും പ്രിയാ;
നിന്നെ കാണ്മാൻ ആർത്തിയായ്
പാർത്തിടുന്ന കാന്തയെ
ചേർത്തിടുവാനെന്തു താമസം
Verse 1ennu meghe vannidum ente praana naayakaa
ninnekkaanmaan aashayerunne
svarlloka vaasamorkkumpol
priyan chareyethumpol
aanandam paramaanandam prabho (2)
Verse 2loka veyiletathaal vaadithalarnneedilum
thante kaanthayethrasundari
kedaarya koodaarangale solaman thirasheelakale
vellunnathaam shobhayullaval
Verse 3shaaronile panineerppoo thaazhvarayin thaamara
mullukalkkidayil vasikkum kaanthayo
kodikalenthya sainyam pol
soorya Chandra shobhapol
mohiniyaam kaanthayecherppaan
Verse 4kanneerillaa naadathil shokamillaa veedathil
ennu vannucherthidum priyaa
ninnekkaanmaan aarthiyaal
paarthidunna kaanthaye
cherthiduvaanenthu thaamasam
Download Song