Ennu njan kanum ninne manuvele
Verse 1എന്നു ഞാൻ കാണും നിന്നെ മനുവേലേ
എന്നു ഞാൻ കാണും നിന്നെ
Verse 2ഉന്നതദേവന്റെ നന്ദനനെങ്കിലും
മന്നിൽ പിറന്നു വളർന്നു നടന്നന്നോനെ എന്നു
Verse 3എന്നെ പെരിയൊരു സമ്പന്നനാക്കുവാൻ
തന്നെ ദരിദ്രനായ് തീർന്ന മഹേശനേ എന്നു
Verse 4രാജപുരോഹിതസ്ഥാനമുണ്ടാകയാൽ
ജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ എന്നു
Verse 5സർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻ
പർവ്വത സൂക്തികൾ ചെയ്ത പരേശനേ എന്നു
Verse 6ഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്റെ
ഉറ്റസഖാവെന്നു ചൊന്നോരധീശനെ എന്നു
Verse 7സാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെ
കൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ എന്നു
Verse 8വിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങു
നിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ എന്നു
Verse 9എൻ പ്രിയ രക്ഷകനെ : എന്ന രീതി
Verse 1ennu njaan kaanum ninne manuvele
ennu njaan kaanum ninne
Verse 2unnathadevante nandanenkilum
mannil pirannu valarnnu nadannannone;- ennu
Verse 3enne periyoru sampannanaakkuvaan
thanne daridranaay theernna maheshane;- ennu
Verse 4raajapurohithasthaanamundaakayaal
njaanikalil ninnu kaazhcha labhichone;- ennu
Verse 5sarvvagunalumennil prakaashippaan
parvvatha sookthikal cheytha pareshane;- ennu
Verse 6ottikkoduththoru yoodaavine thante
uttasakhaavennu chonnora dheeshane;- ennu
Verse 7saahaayyamattavaraay thannude shishyare
kaividukillennu meyvaakku thannone;- ennu
Verse 8vinnil kadannu njaan veedorukkeettangu
ningaleyum cherthu kollumennumozhinjone;- ennu
Verse 9en priya rakshakane : enna reethi
Download Song