Ennudayone neeyenne kanmani pol
Verse 1എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേ
നിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ
Verse 2ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേ
വഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ
Verse 3എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേ
എന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ
Verse 4കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീ
സൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ
Verse 5ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനും
നിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക
Verse 6എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാ
എന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക
Verse 7എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര മനസ്സുകളെ
ശോഭ കലർന്ന വിളക്കുകളായ് ഞാൻ കത്തിപ്പാറാകണമെ
Verse 8ആത്മശരീര മനസ്സുകളാ-മെന്നുടെ തിരു മുൽക്കാഴ്ചകളെ
താതസുതാശ്വാസപ്രദനെ അൻപൊടു കൈക്കോണ്ടീടണമെ
Verse 9സ്വർഗ്ഗസ്ഥ പിതാവേ! എന്നിൽ മാനസ ശുദ്ധി വരുത്തണമേ
ദൈവസുതാ! നീയെന്നാത്മാവിനു വിശുദ്ധി വരുത്തണമേ
Verse 10ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവേ! എന്റെ
ദേഹമശേഷം കൃപയാലെ പരിപാവനമാക്കീടണമേ
Verse 11അന്ത്യദിനത്തിൽ നാഥാ! നീ സന്തോഷിപ്പിക്കണമെന്നെ
ആത്മശരീര മനസ്സുകൾ നിൻ സ്തുതി പാടുന്നു കനിയണമെ
Verse 12ഞങ്ങൾക്കുള്ള കർത്താവേ… എന്ന രീതി
Verse 1ennudayone neeyenne kanmani pol kaattheedaname
nin chirakaale maracchu pareekshayil ninnenne kaakkename
Verse 2olivaay nokkeedaathente kannukale ni kaakkename
vanjchana kelkkaathadiyante kaathukaleyum kaakkename
Verse 3ennadharngalkkennum nee kaavalathaayum nilkkename
ennullil dosham chey vaanulla vichaaramudikkaruthe
Verse 4kartthaave nalla vivekam varddhippikkanam ennil nee
saurabhyatthaal ninneyenikkimpappedutthaan idavarane
Verse 5aihika nettatthinu pakaram ninne sampaadippaanum
ninne snehicchielokam nirasippaanum kripa cheyka
Verse 6ennetthanne sannidhiyil kaazhcha aanappaanum naathhaa
enne ninakku sugandhamathaay arppippaanum kripa cheykka
Verse 7en naathhaa nin thirumumpil aathma shareera manassukale
shobha kalarnna vilakkukalaay njaan katthippaaraakaname
Verse 8aathma shareera manassukalaam ennude thiru mulkkaazhchakale
thaatha'sutha'ashvaasa pradane anapodu kai'kkondeedaname
Verse 9swarggasthha pithaave! ennil maanasa shuddhi varutthaname
daivasuthaa! neeyennaathmaavinu vishuddhi varutthaname
Verse 10aashvaasa pradan aakunna parishuddhaathmaave! ente
dehamashesham kripayaale paripaavanam aakkeedaname
Verse 11anthyadinatthil naathhaa! nee santhoshippikkanamenne
aathmashareera manassukal nin sthuthi paadunnu kaniyaname
Verse 12njngalkkulla kartthaave… enna reethi
Download Song