എന്നുള്ളം അറിയുന്ന നാഥാ
എൻ മനസ്സിൽ പ്രിയനാണു നീ
ദിനവും ഞാൻ പോകുന്ന വഴികൾ
കണ്ടു നീ എന്നെ കരുതീടുന്നു
Verse 2
പാടും ഞാൻ നിന്റെ ഗീതം
ഘോഷിക്കും നിന്റെ വചനം
പോകും ഞാൻ ദേശമെല്ലാം
നിനക്കായ് സാക്ഷിയാകാൻ
Verse 3
പോയകാലങ്ങളോർത്തില്ല ഞാനും
നിന്റെ സേവയ്ക്കുവേണ്ടുന്നതൊന്നും
കണ്ണുനീർ പോലുമേകാൻ മറന്നു
പ്രാർത്ഥിപ്പാൻ പോലുമായില്ല നാഥാ
Verse 4:
എന്നിട്ടും മാപ്പു നൽകാൻ
കനിവായ് നീ കർത്താവേ
ഇനി ഞാൻ വൈകുകില്ല
നിനക്കായ് സേവ ചെയ്വാൻ
Verse 5:
യാഗപീഠത്തിലെരിയുന്ന തീയിൽ
അർപ്പണം ചെയ്ത മൃഗമായിതാ ഞാൻ
യോഗ്യതയൊന്നും പറയാനില്ലെന്നിൽ
പോകാം ഞാനെങ്കിലും നിന്റെ പേർക്കായ്
Verse 1
ennullam ariyunna naathhaa
en manassil priyanaanu nee
dinavum njaan pokunna vazhikal
kandu nee enne karutheedunnu