Ennullame sthuthika nee yahovaye
Verse 1എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ
ആനന്ദഗീതമേകിടാം
നന്ദിയാൽ വണങ്ങിടാം-അവൻ പാദം
Verse 2എന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ
എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം
Verse 3പാപർണവത്തിലാധി-യോടലഞ്ഞുഴന്ന പാപിയെ
കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ
തിരഞ്ഞണഞ്ഞ നാഥനെ
മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം
Verse 4ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും
ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും
സമ്മോദവും പകർന്നു താൻ
പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം
Verse 5കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും
ദുഷ്ടന്റെ ഘോരദൃഷ് ടിയിൽ പതിച്ചിടാതിന്നോളവും
കണ്ണിൻ മണിക്കു തുല്യമായ്
എണ്ണുന്നതിനു തക്കതായ് സ്തുതിച്ചിടാം
Verse 6രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം
വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം
കാക്കുന്നു വൻകൃപാകരം
ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം
Verse 1ennullame sthuthikka nee yahovaye nirantharam
nin allalaake neekki ninne svanthamaay anacchathaal
aananda geethamekidaam
nandiyaal vanngidaam-avan paadam
Verse 2ennantharamgame avante nanmakal marappatho
ennullame sthuthikka nee yahovaye nirantharam
Verse 3paaparnavatthilaadhi-yodalanjnjuzhanna paapiye
kopaagniyil pathikkuvaan adukkalaaya doshiye
thiranjananja nathhane
manam thelinjnju modamaay-sthuthicchidaam;-
Verse 4shuddhaathma daanameki swarggabhaagyame ihatthilum
chitthe niranjnja neethiyum samaanamatta shaanthiyum
sammodavum pakarnnu thaan
prathyaashayum valartthi thaan sthuthicchidaam;-
Verse 5kashdngal ethrayerilum kalngidaathe nithyavum
dushdante ghora drishdiyil pathicchidaathinnolavum
kannin manikku thulyamaay
ennunnathinu thakkathaay sthuthicchidaam;-
Verse 6rogatthinett vaidyanaam avan ninakkanaaratham
vaaykkunna nanmakalkkoranthamilla than dayaaparam
kaakkunnu vanakripaakaram
cherkkilla thelloraamayam-sthuthicchidaam;-
Download Song