Ennullilennum vasichiduvan swargga
Verse 1എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ-
മണ്ഡപം വിട്ടിറങ്ങി-വന്ന
ഉന്നതനാം തങ്കപ്രാവെ നീ വന്നെന്നിൽ
എന്നുമധിവസിക്ക
Verse 2തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും
ശങ്കകൂടാതെ നിന്നെ-തള്ളി
സങ്കേതം ഞാൻ കൊടുത്തന്യർ-
ക്കെന്നൊർത്തിതാ സങ്കടപ്പെട്ടിടുന്നു
Verse 3കർത്തനെ എത്രയനുഗ്രഹങ്ങളയ്യോ
നഷ്ടമാക്കിയിവിധം- ഇന്നും
കഷ്ടത തന്നിൽ വലയുന്നു ഞാനിതാ
തട്ടിയുണർത്തണമേ
Verse 4ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ
മന്ദിരം തന്നിലിന്നു-ദേവാ
വന്നു പാർത്തു ശുദ്ധിചെയ്തു നിൻ വീട്ടിന്റെ
നിന്ദയകറ്റണമേ
Verse 5ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കർത്തനെ-വന്നു
ജീവനും ശക്തിയും സ്നേഹവും തന്നെന്നെ
ജീവിപ്പിച്ചീടണമേ
Verse 6ശക്തിയിൻ സിംഹാസനേ ജയവീരനായ്
വാഴുന്നോരേശുരാജൻ-എന്നിൽ
ശക്തിയോടെ വന്നു വാണിടും നേരത്തിൽ
ശക്തനായ് ജീവിക്കും ഞാൻ
Verse 7എന്നലങ്കാരവസ്ത്രം ധരിച്ചിടും ഞാൻ
ഇന്നുമുതൽ ദൈവമേ- മേലാൽ
എന്നിൽ അശുദ്ധനും ചേലാവിഹീനനും
ചേർന്നു വരികയില്ല
Verse 8ഈ വിധത്തിൽ പരിപാലിക്കപ്പെട്ടിടാൻ
ദൈവാത്മാവേ വന്നെന്നിൽ-എന്നും
ആവസിച്ചു തവ തേജസ്സാലെന്നുടെ
ജീവൻ പ്രശോഭിപ്പിക്ക
Verse 1ennullil ennum vasichiduvan sworgga-
mandapam vittirangi-vanna
unnathanam thanka prave! nee vannennil
ennum adhivasikka
Verse 2thanka chirakadi ethra naal kettittum
shaangka koodathe ninne-thalli
sangketham njaan koduth annyarkenn'orthitha
sangkada pettidunnu;-
Verse 3karthane! ethra anugrehangal ayyo
nashtam aakki ie vidham-innum
kashdatha thannil valayunnu njaanitha
thatti unarthaname;-
Verse 4shunyavum paazhumay thalliyathame nin
mandiram thannil innu-deva!
vannu paarthu shuddhi cheythu nin veedinte
ninda akattename;-
Verse 5jeevitham innum shariyayittillayyo
jeevippikkm karthane-vannu
jeevanum shakthiyum snehavum thannenne
jeevippichedaname;-
Verse 6shakthiyin simhasane jaya veranay
vaazunnor yeshu rajan-ennil
shakthiyode vannu vaanidum nerathil
shakthanay jeevikum njaan;-
Verse 7en alankara vasthram dharichidum njaan
innu muthal daivame-melaal
ennil ashuddhanum chela vihenanum
chernnu varkayilla;-
Verse 8ie vidhathil paripaalikkappetti'dan
daivathmave vann'ennil-ennum
aavasichu thava thessal ennude
jeevan prashobhippikka;-
Download Song