Ennum ennennum en udayavan
Verse 1എന്നും എന്നെന്നും എൻ
ഉടയവൻ മാറാതെ കൃപ തീരാതെ (2)
Verse 2കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽ
എൻ ഇഷ്ടം പോൽ ഞാൻ നടന്നു(2);
എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങു
സ്വീകരിപ്പാൻ ഇഷ്ടപ്പെടുന്നപ്പനാം(2) എന്നും..
Verse 3എല്ലാം തുലച്ചു നീച പന്നിയിൻ
തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2)
എന്നെ തള്ളാതെ മേൽത്തരമാം അങ്കിയും
മോതിരവും എല്ലാം തരുന്നപ്പനാം(2) എന്നും...
Verse 4പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ
ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2)
തീരെ കാണാതെ പോയവൻ ഞാൻ
കണ്ടുകിട്ടി മഹത്വം മുറ്റും നിനക്കപ്പനെ(2) എന്നും...
Verse 5അപ്പാ നിൻ വീട്ടിലിനി എക്കാലവും
വസിക്കും ഈ പാപി നിൻ അടിയാൻ(2)
എനിക്കിപ്പാരിൽ ലാഭമെല്ലാം ചപ്പാണെൻ
ദൈവമേ നിൻ തൃപ്പാദം എൻ ഗതിയെ(2) എന്നും...
Verse 1ennum ennennum en
udayavan marathe krupa theeraathe (2)
Verse 2ketta makaneppole dushta vazhikalil
en ishtam pol njaan nadannu(2);
enne kettipidichu muthamittangu
sveekarippan ishtappedunnappanaam(2);- ennum...
Verse 3ellaam thulachu neecha panniyin
theta thinnu vallaathe naal kazhichu(2)
enne thallathe meltharamaam ankiyum
mothiravum ellaam tharunnappanaam(2);- ennum...
Verse 4paapa’chelikkuzhiyil veenu marichavan
njaan veendum jeevan labhichu (2)
theere kaanathe poyavan njaan
kandukitti mahathvam muttum ninakkappane(2);- ennum...
Verse 5appaa nin vettilini ekkaalavum
vasikkum ie paapi nin adiyaan(2)
enikkippaaril labhamellam chappanen
daivame nin thrippadam en gathiye(2);- ennum...
Download Song