Ennum nallavan yeshu ennum nallavan
Verse 1എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ
Verse 2ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും
Verse 3:
സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ
തമ്പുരാന്റെ തിരുവചനമോർക്കവെ പോമാകവെ
Verse 4:
ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ
തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ
Verse 5:
വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ
വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം
Verse 6:
രാവിലും പകലിലും ചേലോടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം
Verse 1ennum nallavan yeshu ennum nallavan
innaleyum innum ennum annyanallavan
Verse 2bharamullil neridum neramellam thangkidum
saramillennothidum than maarvvilenne cherthidum;-
Verse 3sambhavangkal kelkkave kampamullil cherkkave
thampurante thiruvachanam’orkkave pomaakave;-
Verse 4ulakaveyil kondu njaan vaadi vezhathoduvan
thanalenikku nalkiduvan valabhagathaundu than;-
Verse 5vishvasikkuvanum’ennasha vechidanume
vishvamathil ashvasikkan aashrayavum yeshuvam;-
Verse 6ravilum pakalilum chelodu than paalanam
bhuvil enikkullathinal malinilla karanam;-
Download Song