Ennum nin karangalil enne nee
Verse 1എന്നും നിൻ കരങ്ങളിൽ എന്നെ നീ വഹിക്കുന്നതാൽ
ഒന്നും ഭവിക്കയില്ലെനിക്കിഹത്തിൽ
സർവ്വശക്തനാം നിൻ നിഴലിൻ കീഴതിൽ
സന്തതം വസിക്കും ഞാൻ ശുഭമായ്
Verse 2സഹായകനായ് നീയുള്ളതാലേശുവേ
സന്താപത്തിനിടയില്ലെനിക്ക്
എപ്പോഴും സന്തോഷിച്ചെടുമെന്നേശുവിൽ
എല്ലാറ്റിനായും സ്തോത്രം ചെയ്യും എന്നും നിൻ…
Verse 3നിൻ തൂവൽ കൊണ്ടു നീ എന്നെ മറച്ചിടും
നിൻ ചിറകിൻ കീഴാണാശ്രയം
അനർത്ഥങ്ങളൊന്നും ഭവിയ്ക്കില്ലെനിക്കു
അടുക്കില്ലൊരു ബാധകളും എന്നും നിൻ…
Verse 4നല്ലിടയനായ് നീയെന്നെ പോറ്റുന്നതാൽ
ഇല്ലിഹെ എനിക്കൊരു കുറവും
തുഷ്ടിയായ് എന്നുമെൻ തൊല്ലനീക്കിയെന്നെ
തുല്യമില്ലാ മോദത്തിൽ കാക്കുന്നു എന്നും നിൻ…
Verse 5നിൻ കരുണയിൽ ഞാനെന്നുമാശ്രയിക്കും
നിൻ രക്ഷയിലാനന്ദിച്ചിടും
എനിക്കു നന്മ നീ ചെയ്തിരിക്കുകയാൽ
എന്നും നന്ദി കരേറ്റിടും ഞാൻ എന്നും നിൻ…
Verse 1ennum nin karangalil enne nee vahikkunnathaal
onnum bhavikkayilleni-kkihathil
sarvva shakthanaam nin nizhalin kezhathil
santhatham vasikkum njaan shubhamaay
Verse 2sahaayakanaay nee ullathaaleshuve
santhaapathi-nidayillenikke
eppozhum santhoshichedumenneshuvil
ellaatinaayum sthothram cheyyum;- ennum nin…
Verse 3nin thooval kontu nee enne marrachidum
nin chirakin kezhaanaashrayam
anarthhangalonnum bhaviykkill-enikku
atukkilloru baadhakalum;- ennum nin…
Verse 4nallidayanaaya neeyenne pottunnathaal
illihe enikkoru kuravum
thushdiyaay ennumen thollanekkiyenne
thullyamilla modathil kaakkunnu;- ennum nin…
Verse 5nin karunayil njaan ennum aashrayikkum
nin rakshayil aanandichidum
enikku nanma nee cheythirikkukayaal
ennum nandi karettidum njaan;- ennum nin…
Download Song