എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ്
എന്നെ സ്നേഹിക്കും എൻ ജീവനാം നാഥനായ് (2)
ക്രൂശതിൽ പുണ്യരക്തം ചിന്തി
നിത്യമാം ജീവ മാർഗം നൽകി
വീണ്ടെടുത്തെന്നെയും നൽ രക്ഷകൻ (2)
Verse 2
ഈ ദൈവം എൻ ദൈവം
ഈ ദൈവം എൻ സർവ്വം
എൻ സർവ്വം എൻ സർവ്വം
Verse 3
ഏതു നേരവും നൽ ആശ്രയം നൽകിടും
സ്നേഹ നാഥനാം എൻ യേശു എൻ സർവ്വവും (2)
താഴ്ചയിൽ താങ്ങിടുന്നെൻ ദൈവം
വീഴ്ചയിൽ കൈവിടില്ലെൻ ദൈവം
കണ്മണിപോലെ നിത്യം കാത്തിടും (2) ഈ...
Verse 4
ഓരോ നാളിലും നൽ താതനെന്ന പോലെ
എന്നെ പോറ്റിടും എൻ യേശു എൻ സർവ്വവും(2)
നിത്യവും വേണ്ടതെല്ലാം നൽകും
നിത്യവും തൻ കരത്താൽ കാക്കും
ചേർത്തിടും മാർവ്വതിൽ വൻ സ്നേഹമായ് (2) ഈ...
oro naalilum nal thaathanenna pole
enne pottidum en yeshu en sarvvavum(2)
nithyavum vendathellaam nalkum
nithyavum than karatthaal kaakkum
chertthidum maarvvathil van snehamaay (2);- ie...