Verse 1എന്നും വാഴ്ത്തീടണം എന്നും വാഴ്ത്തീടണം
എന്നും വാഴ്ത്തീടണം - നമ്മെ വീണ്ടെടുത്ത
പൊന്നേശുവിനെ
Verse 2പാപങ്ങൾ നീക്കുവാൻ -ശാപങ്ങൾ പോക്കുവാൻ
കാൽവറി ക്രൂശതിൻ - ഏറിതാൻ
വൈരിയാം സാത്താന്റെ സർവ്വായുധങ്ങളെ
വയ്പ്പിച്ചു സ്വാതന്ത്ര്യം നൽകിതാൻ എന്നും
Verse 3പാപിക്കു നീതിയും-പുത്രസ്വീകാരവും
സ്വർഗ്ഗപ്രവേശവും നൽകുവാൻ
ശക്തിയോടുയിർത്തുടൻ മദ്ധ്യസ്ഥനാകുവാൻ
താതൻ വലഭാഗേ ഏറിതാൻ എന്നും…
Verse 4ശുദ്ധാത്മദാനമാം-നിക്ഷേപം തന്നെന്നെ
സമ്പന്നനാക്കി ഇമ്മാനുവേൽ
ജീവനും ഭക്തിക്കും വേണ്ടിയ സർവ്വവും
ദിവ്യ സ്വഭാവവും നൽകി താൻ എന്നും...
Verse 5ദൈവത്തിൻ വാഗ്ദത്തം-എല്ലാം നാം പ്രാപിപ്പാൻ
ക്രിസ്തുവിൽ വാസവും ഏകി താൻ
കാൽവയ്ക്കും നാടെല്ലാം സ്വന്തമാക്കീടുവാൻ
യോശുവാ പോലെ നാം പോവതാൽ എന്നും...
Verse 6കെട്ടാത്ത വീടതും-വെട്ടാത്ത കൂപവും
നട്ടുണ്ടാക്കാത്തതാം തോട്ടവും
കൈവശമാക്കുവാൻ യിസ്രായേൽ മക്കൾപോൽ
വിശ്വാസ മാർഗ്ഗവും തന്നതാൽ എന്നും...
Verse 7സ്വർഗ്ഗസീയോനിൽ നാം-നിത്യവും വാഴുവാൻ
ത്യാഗികളാക്കിനാൻ തന്നെപ്പോൽ
മൽക്കിസെദക്കിന്റെ പൗരോഹിത്യത്തിനാൽ
പൂർണ്ണപ്രതിഷ്ഠയും ചെയ്തു ഞാൻ എന്നും...
Verse 8വാനത്തിൽക്കൂടി നാം-ഗാനങ്ങൾ പാടുവാൻ
പ്രാണ പ്രിയൻ വരും വേഗത്തിൽ
നാഥന്റെ നന്മകൾ ഓരോന്നും ഓർത്തു നാം
നിത്യയുഗത്തിലും വാഴ്ത്തിടാം എന്നും...
Verse 1ennum vaazhtthedanam ennum vaazhtthedanam
ennum vaazhtthedanam - namme veendeduttha
ponneshuvine
Verse 2paapngal neekkuvaan -shaapngal pokkuvaan
kaalvari krooshathin - eri thaan
vairiyaam saatthaante sarvvaayudhangale
vayppicchu svaathanthryam nalkithaan;- ennum
Verse 3paapikku neethiyum-puthra sveekaaravum
swargga praveshavum nalkuvaan
shakthiyoduyirtthudan maddhyasthhanaakuvaan
thaathan valabhaage eri thaan;- ennum…
Verse 4shuddhaathma daanamaam-nikshepam thannenne
sampannanaakki immaanuvel
jeevanum bhakthikkum vendiya sarvvavum
divya svabhaavavum nalki thaan;- ennum...
Verse 5daivatthin vaagdattham-ellaam naam praapippaan
kristhuvil vaasavum eki thaan
kaalvaykkum naadellaam svantham aakkeeduvaan
yoshuvaa pole naam povathaal;- ennum...
Verse 6kettaattha veedathum-vettaattha koopavum
nattundaakkaatthathaam thottvum
kaivashamaakkuvaan yisraayel makkalpol
vishvaasa maarggavum thannathaal;- ennum...
Verse 7swargga seeyonil naam-nithyavum vaazhuvaan
thyaagikalaakkinaan thanneppol
malkki'sedakkinte paurohithyatthinaal
poornna prathishdtayum cheythu njaan;- ennum...
Verse 8vaanatthil'kkoodi naam-gaanngal paaduvaan
praana priyan varum vegatthil
nathhante nanmakal oronnum ortthu naam
nithya'yugatthilum vaazhtthidaam;- ennum...
Download Song