Ente aashrayavum ente upanidhiyum
Verse 1എന്റെ ആശ്രയവും എന്റെ ഉപനിധിയും
എന്നെ അവസാനത്തോളവും കാപ്പവനും
എന്റെ യേശു എന്റെ ഉടയവൻ
എന്നെ കരുതുവാൻ അവനെന്നും മതിയായവൻ
Verse 2ഒരു ബാധയും നിന്നോടടുക്കയില്ല
പകരുന്ന വ്യാധിയും പിടിക്കയില്ല
അവന്റെ വിശ്വസ്ഥത പരിചയുമേ
പതറാതെ ജീവിപ്പാൻ കൃപ നൽകുമെ
Verse 3പെരുവെള്ളങ്ങൾ മീതെ കവിഞ്ഞെന്നാലും
പർവ്വതങ്ങൾ നേരെ ഉയർന്നെന്നാലും
അതിനും മീതെ എന്നെ നിറുത്തിയവൻ
ഇനിമേലും നിറുത്തുവാൻ ശക്തനാണവൻ
Verse 4സാരഫാത്തിലും എന്നെ പോഷിപ്പിച്ചു
മാറായെ മധുരമായി തീർത്തു തന്നു
കെരീത്തിലും എന്നെ കരുതിയവൻ
മന്നയെ മുടാക്കാതെ മാനിച്ചിടും
Verse 1ente aashrayavum ente upanidhiyum
enne avasanatholavum kappavanum
ente yeshu ente udayavan
enne karuthuvan avanennum mathiyayavan
Verse 2oru badhayum ninnodadukkayilla
pakarunna vyadhiyum pidikkayilla
avante vishvasthhatha parichayume
patharathe jeevippaan krupa nalkume;-
Verse 3peruvellangal meethe kavinjennaalum
parvvathangal nere uyarnnennaalum
athinum meethe enne niruthiyavan
inimelum niruthuvan shakthananavan;-
Verse 4saraphathilum enne poshippichu
maraye madhuramayi theerthu thannu
kereethilum enne karuthiyavan
mannaye mudakkathe manichidum;-
Download Song