Ente balamaya karthanen sharanama
Verse 1എന്റെ ബലമായ കർത്തനെൻ
ശരണമതാകയാൽ പാടിടും ഞാനുലകിൽ
ഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻ
ചാരിടും ഞാനവനിൽ
Verse 2ഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻ
എന്റെ ജീവിതയാത്രയതിൽ
എന്റെ അല്ലലഖിലവും തീർത്തിടും നാൾ
നോക്കിപ്പാർത്തിടും ഞാനുലകിൽ
Verse 3എല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻ
നല്ല സങ്കേതമേശുവത്രെ
പെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻ
മാറ്റം ഭവിക്കാത്തവൻ
Verse 4തിരുക്കരത്തിൽ വൻ സാഗരജലമെല്ലാം അടക്കുന്ന
കരുത്തെഴും യാഹവൻ താൻ
ഒരു ഇടയനെപ്പോലെന്നെ അവനിയിൽ കരുതുന്ന
സ്നേഹമെന്താശ്ചര്യമേ
Verse 5ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തം
ഓർപ്പിച്ചുണർത്തുമെന്നെ
ഉള്ളംകരത്തിൽ വരച്ചവൻ ഉർവ്വിക്കധീശൻ താൻ
എന്നുടെ ആശ്വാസകൻ
Verse 6മാറും മനുജരെല്ലാം മഹിതലമതു
തീ ജ്വാലക്കിരയായി മാറുകിലും
തിരുവാഗ്ദത്തങ്ങൾക്കേതും മാറ്റം വരില്ലവൻ
വരവിൻ നാളാസന്നമായ്
Verse 1ente balamaya karthanen
sharanamathakayal padidum njaanulakil
ettamurappulla maravidamanenikken priyan
chaaridum njaanavanil
Verse 2ha halleluah geetham paadidum njaan
ente jeevitha yaathrayathil
ente allalakilavum therthidum naal
nokki paarathidum njaan ulakil
Verse 3ellaa'kkaalathum aashrayam vachiduvaan
nalla sangketham yeshuvathre
petta’thalla than kunjine maranneedilum kaanthan
maattam bhavikkaathavan;-
Verse 4thirukkarathaal van sagara jalamellaam adakkunna
karuthezhum yaahavan thaan
oru idayaneppolenne avaniyil karuthunna
sneham ethascharyame;-
Verse 5ullam kalankgunna nerathu priyan than vakthatham
oorppich'unarhum enne
ullam karathil varachavan urvikadheshan thaan
ennude aashvasakan;-
Verse 6maarum manuger ellaam mahithalamathu
thee jwalakkirayayi maarukilum
thiru’vaagdatthangalkethum maattam varillavan
varavin naal aasannammayi;-
Download Song