Ente bharamirrakki veykkuvaan
Verse 1എന്റെ ഭാരമിറക്കി വെയ്ക്കുവാൻ
ഒരു നല്ല സങ്കേതമാം
ആ മാർവ്വിൽ ഞാൻ ചാരിടും
എന്റെ യേശു എത്ര നല്ലവൻ
Verse 2ഈ ലോകേ ക്ലേശങ്ങളേറിടിലും
തളരാതെന്നെ താൻ കരുതീടുന്നു
ഉറ്റവർ ബന്ധുക്കൾ മാറീടിലും
എന്നെ താൻ കരങ്ങളിൽ വഹിച്ചിടുന്നു
Verse 3ഈ മരുയാത്രയിൽ ചൂടേറിലും
തൻ കൃപ നമുക്ക് തണലായുണ്ട്
ആരും സഹായമായില്ലെങ്കിലും
നമ്മെ താൻ നടത്തീടും ജയോത്സവമായ്
Verse 4സ്നേഹമാം തൻ മുഖം കണ്ടീടുവാൻ
വെമ്പുന്നു എൻ മനമെന്നുമെന്നും
ഭാരം പ്രയാസങ്ങൾ തീരുന്ന നാൾ
വന്നീടുവാനുള്ളം വാഞ്ചിക്കുന്നു
Verse 1ente bhaaramirakki veykkuvaan
oru nalla sankethamaam
aa maarvil njaan chaaridum
ente yeshu ethra nallavan
Verse 2ee loke kleshangaleridilum
thalaraathenne thaan karutheedunnu
uttavar bandhukkal maareedilum
enne thaan karangalil vahichidunnu
Verse 3ee maruyaathrayil chooterilum
than krupa namukku thanalaayundu
aarum sahaayamaayillenkilum
namme thaan nadatheedum jayolsavamaay
Verse 4snehamam than mukham kandeeduvaan
vempunnu en manamennumennum
bhaaram prayaasanggal theerunna naal
vanneeduvaanullam vaanchikkunnu
Download Song