എന്റെ ദൈവം എൻ ബലവും എൻ സങ്കേതവും (2)
കഷ്ടങ്ങളിൽ അവൻ എൻ അഭയം
Verse 2
ഭൂമി മാറിപ്പോയാലും
വെള്ളം ഇരച്ചുകലങ്ങിയാലും
ഞാൻ ഒന്നും ഭയപ്പെടില്ല
കൂരിരുൾ താഴ്വര വന്നാലും
വൈരികൾ ഏറെ പെരുകിയാലും
ഞാൻ ഒന്നും ഭയപ്പെടില്ല; എന്റെ ദൈവം...
Verse 3
രോഗിയായി തീർന്നാലും
ക്ഷീണിതനായിപോയാലും
ഞാൻ ഒന്നും ഭയപ്പെടില്ല
ഉറ്റവർ തള്ളിക്കളഞ്ഞാലും
സ്നേഹിതർ മാറിപ്പോയാലും
ഞാൻ ഒന്നും ഭയപ്പെടില്ല; എന്റെ ദൈവം...
Verse 4
എന്റെ നിലവിളി കേൾക്കുമ്പോൾ
കരളലിയുന്ന രക്ഷകനേ
തിരുകൃപ മതിയെനിക്ക്
എന്റെ യാചന കേൾക്കുമ്പോൾ
ഉത്തരമരുളും രക്ഷകനേ
തിരുകൃപ മതിയെനനിക്ക്; എന്റെ ദൈവം...
Verse 1
ente daivam en balavum en sangkethavum(2)
kashdangalil avan en abhayam
Verse 2
bhoomi maarippoyaalum
vellam irachu kalangiyaalum
njaan onnum bhayappedilla
koorirul thaazhvara vannaalum
vairikal erre perukiyaalum
njaan onnum bhayappedilla; ente daivam...