Verse 1എന്റെ ദൈവം നടത്തീടുന്നു
എന്നെ ജയോത്സവമായ് ദിനവും(2)
എന്റെ തോഴരിൽപരമായന്ദതൈലം
എന്മേൽ പകർന്നെന്നെ നടത്തീടുന്നു (2)
Verse 2എൻ ജീവിതപാതയിൽ കെണികളൊരുക്കി
ശത്രുഗണം തകർത്തീടാനൊരുങ്ങീടുമ്പോൾ (2)
ഹാ - ശ്രത്രുവിൻ തലയെ തകർത്തവനെനിയ്ക്കായ്
ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും(2)
Verse 3എന്റെ തോഴരെല്ലാം എന്നെ പകച്ചാലും
എന്റെ പേർ വിടക്കെന്നെണ്ണിയാലും(2)
എന്നെ വിലയുള്ളവനും മാന്യനുമായ്
എണ്ണി ദൈവം അനുദിനം ഉയർത്തീടുമേ(2)
Verse 4അഗ്നിപോലെ പരിശോധനകൾ
എൻ ചുറ്റും ആളിപ്പകർന്നീടിലും(2)
അതിനാൽ ഒരു ദോഷവും എനിക്കു വരാൻ
അരുമനാഥൻ അനുവദിക്കയില്ല(2)
Verse 1ente daivam nadatheedunnu
enne jayolsavamaay dinamum(2)
ente thozharil paramanandathailam
enmel pakarnnenne nadatheedunnu (2)
Verse 2en jeevithapaathayil kenikalorukki
shathruganam thakartheedaanorungeedumpol (2)
haa - shrathruvin thalaye thakarthavanenikkaay
shathrukkal kaanke virunnorukkum(2)
Verse 3ente thozharellaam enne pakachchaalum
ente per vidakkenenniyaalum(2)
enne vilayullavanum maanyanumaay
enni daivam anudinam uyartheedume(2)
Verse 4agnipole parishodhanakal
en chuttum aalippakarnneedilum(2)
athinaal oru doshavum enikku varaan
arumanathan anuvadikkayilla(2)
Download Song