Ente daivam sarvashakthanallo
Verse 1എന്റെ ദൈവം സർവ്വശക്തനല്ലോ
സർവ്വജ്ഞാനിയല്ലോ സർവ്വവ്യപിയല്ലോ(2)
Verse 2വാനവും ഭൂമിയും താരാപഥങ്ങളും
സർവ്വം ചമച്ചവൻ ദൈവമല്ലോ
സർവ്വചരാചര സൃഷ്ടിതാവും
പരിപാലകനും എന്റെ ദൈവമല്ലോ
Verse 3അന്ധനു കാഴ്ചയും ബധിരനു കേൾവിയും
മുടന്തനു കാൽകളും ദൈവമല്ലോ
ഊമനു ശബ്ദവും രോഗിക്കു സൗഖ്യവും
പാപിക്കു രക്ഷയും ദൈവമല്ലോ
Verse 4ശൈലവും കോട്ടയും പരിചയും ബലവും
സങ്കേതവും ആത്മ സ്നേഹിതനും
മാറ്റമില്ലാത്തവൻ വാക്കു മാറാത്തവൻ
വിശ്വസ്തനും എന്റെ ദൈവമല്ലോ
Verse 5കൃപയും നീതിയും കരുണയും ന്യായവും
ദയയും ഉള്ളവൻ ദൈവമല്ലോ
ധനവും മാനവും കീർത്തി പുകഴ്ചയും
സകലവും ദൈവത്തിൻ ദാനമല്ലോ
Verse 1ente daivam sarvvamshakthanallo
sarvvamnjaniyallo sarvvam’vyapiyallo(2)
Verse 2vaanavum bhoomiyum tharapathangalum
sarvvamm chamachavan daivamallo
sarvvamcharachara srishtithavum
paripalakanum ente daivamallo;-
Verse 3anadhanu kaazhchayum badhiranu kelviyum
mudanthanu kalkalum daivamallo
oomanu shabdavum rogikku saukhyavum
paapikku rakshayum daivamallo;-
Verse 4shailavum kottayum parichayum balavum
sangethavum aathma snehithanum
mattamillathavan vakku marathavan
vishvasthanum ente daivamallo;-
Verse 5krupayum neethiyum karunayum nyaayavum
dayayum ullavan daivamallo
dhanavum manavum kerthi pukazhchayum
sakalavum daivathin danamallo;-
Download Song