Ente janamaayullavare ninnarayil
Verse 1എന്റെ ജനമായുള്ളവരെ നിന്നറയിൽപൂകതിൻവാതിൽ-അടയ്ക്ക
ക്രോധം കടന്നുപോവോളം തെല്ലിടയിൽ
ഭൂമി അഴിയും തൻ പണികളും ഒഴിഞ്ഞീടുമേ
അതാൽ കരുതുമെൻ പരലോക-ഭവനത്തിനായ്
Verse 2ഉലകത്തിൽ വസിക്കുന്നാൾ അതിൻ പിന്നാലെ
അറിയാതെ നരരെല്ലാം ഒഴുകിപ്പോകും
മഹാ കണിയാണി ഉലകമെന്നറിഞ്ഞീടണെ
സ്നേഹം പതിക്കേണ്ടി തുലകത്തിൻ പൊരുളുകളിൽ
Verse 3ഉയരത്തിൽ കിളിവാതിൽ തുറന്നിരിപ്പൂ
പറന്നാൽ നിൻ ഗിരിതന്നിൽ മറഞ്ഞിരിക്കാം
ഭൂമി മലിനമായ് അതിലുള്ള നിവാസികളാൽ
അവർ മറിച്ചു എൻ നിയമങ്ങൾ പ്രമാണങ്ങളും
Verse 4അനർത്ഥത്തിൻ ദിവസങ്ങൾ വരുമ്മുന്നാലെ
ധരയിലെ വിശുദ്ധന്മാർ കടന്നുപോകും
അവർ വസിക്കുമെൻ നവീനമാം ഭവനങ്ങളിൽ
അതിൻ മഹിമയിൻ പ്രമോദങ്ങളനന്തങ്ങളാം
Verse 5ഇനി നിന്റെ അരുണൻ അസ്തമിക്കില്ല
ഇനി നിന്റെ ശശിയും മറഞ്ഞുപോകില്ല
നിന്റെ യഹോവാ നിനക്കു നിത്യ പ്രകാശമാകും
നിന്റെ മതിലുകൾ രക്ഷയും സ്തുതികൾ വാതിലും
Verse 6ഉണർന്നു നിൻ തലകളെ ഉയർത്തീടുക
അടുത്തു വീണ്ടെടുപ്പിന്റെ സുവർണ്ണ ദിനം
നിന്റെ കിരീടം മറ്റൊരുത്തനായ് ഭവിച്ചീടാതെ
നിന്റെ മഹത്വം നീ ബലമായ് പിടിച്ചുകൊൾക
Verse 7വിരുന്നിനുള്ളൊരുശാല ഒരുക്കീട്ടുണ്ട്
മണവാട്ടി മണിയറ അണഞ്ഞീടേണം
പാരിൽ പശിദാഹം എനിക്കായ് സഹിച്ചോരെല്ലാം
പന്തി ഇരിക്കും ഞാൻ അരകെട്ടി പരിചരിക്കും
Verse 1Ente janamaayullavare ninnarayil pukkathin vaathil adykka
krodham kadannupovolam thellidayil
bhumi azhiyum than panikalum ozhinjedume
athaal karuthumen paraloka-bhavanathinay
Verse 2ulakathil vasikkunnaal athin pinnaale
ariyaathe nararellaam ozhukippokum
mahaa kaniyaayi ulakamennarinjeedane
sneham pathikkendi thulakathin porulukalil
Verse 3uyarathil kilivaathil thurannirippu
parannaal nin giri thannil maranjirikkaam
bhumi malinamaai athilulla nivaasikalaal
avar marichu en niyamangkal pramanangalum
Verse 4anarthhathin divasangal varummunnaale
dharayile vishuddhanmaar kadannupokum
avar vasikkumen navinamaam bhavanangalil
athin mahimayin pramodangal ananthangalam
Verse 5Ini ninte arunan asthamikkayilla
Ini ninte shashiyum maranjupokilla
Ninte yahovaa ninakku nithya prakaashamaakum
Ninte mathilukal rakshayum sthuthikal vaathilum
Verse 6unarnnu nin thalakale uyarthiduka
aduthu vinteduppinte suvarnna dinam
ninte kiridam matoruthanaayi bhavichidaathe
ninte mahathvam nee balamaayi pitichukolka
Verse 7virunninullorushaala orukkettunde
manavaatti maniyara ananjedenam
paaril pashi’daaham enikkaayi sahichorellaam
panthi irikkum njaan araketti paricharikkum
Download Song