Ente jeevan rakshipanai yeshurajan
Verse 1എന്റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു;
എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2)
Verse 2എന്റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു;
എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2)
Verse 3ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ;
വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2)
Verse 4മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ;
പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2)
Verse 5കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ചപ്പോൾ;
വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2)
Verse 6പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ;
ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2)
Verse 7ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു;
പരിഹാസം ചൊല്ലി ക്രൂരർ കൈപ്പു കാടി കൊടുത്തു (2)
Verse 8വേദനകൊണ്ടു പുളഞ്ഞെൻ രക്ഷിതാവാം യേശുവോ;
സ്വന്തം തോളിൽ തല ചായ്ച്ചു ക്രൂശതിന്മേൽ മരിച്ചു (2)
Verse 1Ente jeevan rakshippanay yeshurajan janichu
Enikulla shikshakayi yeshu krushu chumannu
Verse 2Ente papam pakuvanay yeshu krushil marichu
Enikayi enikai shiksha ellam vahichu
Verse 3Chattavarin aangadiyal keeriya sharirathil
Veendum veendum krura’rayor kutthi murivelpichu
Verse 4Mulkireedam ponshirassil yeshu etteduthatho
Pon kiredam enikayi varthe’duku’vanathre
Verse 5Karirumpin aanikal kaikalkalil tharachappol
Vedanayal nilavilicha yeshuve avar nindichu
Verse 6Papamottum eeshidatha pavananam yeshuvo
Irukallar naduvilay krushathinmel kidannu
Verse 7Dahajalam kudippanay yeshu kenapeshichu
Parihasam cholli krurer kaippu kadi kodutthu
Verse 8Vednakondu pulaenjen rakshithavam yeshuvo
Svantham tholil thala chaychu krushathinmel marichu
Download Song